Latest News

അച്ഛന് മര്‍മ്മ ചികിത്സ നടത്താനെത്തിയ വൈദ്യന്‍ മകളെ ഗര്‍ഭിണിയാക്കി മുങ്ങി

കണ്ണൂര്‍:[www.malabarflash.com]വീട്ടില്‍ താമസിച്ച് കുടുംബനാഥന് മര്‍മ്മ ചികിത്സ നടത്തിയ വൈദ്യന്‍ ഇരുപത്തിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ വൈദ്യന്‍ മുങ്ങി. സംഭവത്തില്‍ കന്യാകുമാരി സ്വദേശി മണിരാജ് ബെന്നീസ് (42)നെതിരെ പോലീസ് കേസെടുത്തു.

അയര്‍കുന്നം പുന്നത്തുറയില്‍ മര്‍മ്മ ചികിത്സക്കെത്തിയ വൈദ്യനെതിരെയാണ് പരാതി. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചാണ് ചികിത്സ നടത്തിവന്നത്. കഴിഞ്ഞദിവസം യുവതി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. തുടര്‍ന്ന് വീട്ടുകാര്‍ വൈദ്യനെ വീണ്ടും വിളിച്ചുവരുത്തി. വീട്ടിലെത്തിയ വൈദ്യന്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വീട്ടുകാര്‍ക്കും അറിയില്ല. ഇയാളുടെ ഫോണ്‍ നമ്പര്‍ മാത്രമാണ് വീട്ടുകാരുടെ കൈവശമുള്ളത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. അയര്‍കുന്നം എസ് കെ ജെ തോമസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.