കാഞ്ഞങ്ങാട്:[www.malabarflash.com] ഓടിച്ചു നോക്കാനെന്ന് പറഞ്ഞ് യൂസ്ഡ് ബൈക്ക് ഷോറൂമില്‍ നിന്ന് താക്കോല്‍ വാങ്ങി ബൈക്കുമായി കടന്ന യുവാവ് കാഞ്ഞങ്ങാട്ട് പിടിയില്‍.
ആദൂര്‍ ബോവിക്കാനം പാലനടുക്കത്തെ അബ്ദുള്ളയുടെ മകന്‍ അഷ്‌റഫാണ് (24) അജാനൂര്‍ കൊളവയലില്‍ വെളളിയാഴ്ച വെളുപ്പിന് പോലീസിന്റെ പിടിയിലായത്.
ഇതിനിടയിലാണ് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് അഡി. എസ്‌ഐ പി.ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെളളിയാഴ്ച വെളുപ്പിന് അഷ്‌റഫിനെ കൊളവയലില്‍ നിന്ന് പിടികൂടിയത്.
വാഹന പരിശോധനക്കിടയില്‍ ഇതുവഴി കടന്നു വന്ന അഷ്‌റഫിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പോലീസ് സംഘം യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് വാഹന മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായ അഷ്‌റഫിനെ കാസര്‍കോട് പോലീസിന് കൈമാറി. നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടലില്‍ തൊഴിലാളിയാണ് അഷ്‌റഫെന്ന് പോലീസ് വെളിപ്പെടുത്തി. യുവാവിനെ കാസര്‍കോട് പോലീസ് ചോദ്യം ചെയ്തു വരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

ചെമ്മനാട്ടെ ബൈക്ക് ബസാറില്‍ കഴിഞ്ഞ ദിവസമെത്തിയ അഷ്‌റഫ് ബൈക്ക് വാങ്ങാനാണെന്ന് പറഞ്ഞ് ഉടമയുമായി സംസാരിക്കുകയും കണ്ടുവെച്ച ബൈക്ക് ഇഷ്ടപ്പെട്ടുവെന്നും ഒന്ന് ഓടിച്ചു നോക്കണമെന്ന് ഷോറൂം ജീവനക്കാരനോട് താക്കോല്‍ വാങ്ങുകയും വാഹനമോടിച്ച് പോകുകയും ചെയ്ത ശേഷം അഷ്‌റഫ് പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഷ്‌റഫ് ബൈക്കുമായി മുങ്ങിയതാണെന്ന് വ്യക്തമായി. ഷോറൂം ഉടമ മുനീര്‍ കടവത്ത് കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടയിലാണ് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് അഡി. എസ്‌ഐ പി.ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെളളിയാഴ്ച വെളുപ്പിന് അഷ്‌റഫിനെ കൊളവയലില്‍ നിന്ന് പിടികൂടിയത്.
വാഹന പരിശോധനക്കിടയില്‍ ഇതുവഴി കടന്നു വന്ന അഷ്‌റഫിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പോലീസ് സംഘം യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് വാഹന മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായ അഷ്‌റഫിനെ കാസര്‍കോട് പോലീസിന് കൈമാറി. നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടലില്‍ തൊഴിലാളിയാണ് അഷ്‌റഫെന്ന് പോലീസ് വെളിപ്പെടുത്തി. യുവാവിനെ കാസര്‍കോട് പോലീസ് ചോദ്യം ചെയ്തു വരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment