Latest News

രാമായണ പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി

മംഗളൂരു:[www.malabarflash.com] ഹിന്ദുക്കളായ വിദ്യാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി. കര്‍ണാടക- കേരള അതിര്‍ത്തിയിലുള്ള സുള്ളിയപ്പടവ്‌ സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത്‌ റാഹിലയാണ് രാമായണ പരീക്ഷയില്‍ ഒന്നാമതെത്തിയത്.

ഫാത്തിമത്ത്‌ പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി. ഭാരത സംസ്‌കൃതി പ്രതിഷ്ഠാന്‍ 2015 നവംബറില്‍ നടത്തിയ രാമായണം പരീക്ഷയില്‍ പുട്ടൂര്‍ താലൂക്കില്‍ ഒന്നാം സ്ഥാനമാണ് ഫാത്തിമത്തിന്. രാമായണത്തിലെ സാഹിത്യത്തെ ആസ്പദമാക്കിയാണ് പരീക്ഷ നടത്തുന്നത്. ഫാക്ടറി ജോലിക്കാരനായ ഇബ്രാഹിമിന്റെ മകളാണ് ഫാത്തിമത്ത്‌.  അമ്മാവനാണ് ഫതിമതിനെ രാമായണവും മഹാഭാരതവും പഠിപ്പിച്ചത്.

അമ്മാവന്റെ ശിക്ഷണത്തില്‍ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കിയതിന്റെ കരുത്തിലാണ് ഭാരത സംസ്‌കൃതി പ്രതിഷ്ഠാന്‍ നടത്തിയ പരീക്ഷയില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തത്‌. എന്നാല്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കാത്തതിന്റെ  വിഷമത്തിലാണ് ഫാത്തിമത്ത്‌. അതിനാല്‍ വേനല്‍ക്കാലത്ത് നടക്കുന്ന മഹാഭാരത പരീക്ഷക്കായി തയ്യാറെടുക്കുകയാണ് ഇപ്പോള്‍.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.