Latest News

വാര്‍ത്തകള്‍ക്ക് വേണ്ടി കയറിയിറങ്ങിയ അതേ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി രഞ്ജിത്ത് രവീന്ദ്രന്‍

കാസര്‍കോട്:[www.malabarflash.com] പത്രലേഖകനായി വാര്‍ത്തകള്‍ക്ക് വേണ്ടി കയറിയിറങ്ങിയ അതേ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമനം. ജനയുഗം പത്രലേഖകനായിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ് തിങ്കളാഴ്ച കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എസ്.ഐ.യായി ചുമതലയേറ്റത്.

എസ്.ഐ. സെലക്ഷന്‍ ലഭിച്ച് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം നേടി മലപ്പുറത്ത് പ്രൊബേഷന്‍ എസ്.ഐയായിരുന്നു ആദ്യ നിയമനം. പിന്നീട് പ്രിന്‍സിപ്പല്‍ എസ്.ഐ.യായി അമ്പലത്തറയിലേക്ക് മാറ്റി. ആറ് മാസം അമ്പലത്തറയില്‍ ജോലി ചെയ്ത ശേഷമാണ് കാസര്‍കോട്ടേക്ക് വരുന്നത്.
2007ല്‍ ഒരു വര്‍ഷക്കാലമാണ് കാസര്‍കോട് നഗരത്തില്‍ ജനയുഗം ലേഖകനായി വെള്ളരിക്കുണ്ട് സ്വദേശിയായ രഞ്ജിത്ത് രവീന്ദ്രന്‍ ജോലി ചെയ്തത്. പിന്നീട് കോഴിക്കോട് പ്രസ്‌ക്ലബ്ബിന് കീഴില്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്നു. 

ജേര്‍ണലിസം കഴിഞ്ഞ ശേഷം കേരള കൗമുദി കൊല്ലം ബ്യൂറോയില്‍ സബ് എഡിറ്ററായി നിയമനം ലഭിച്ചു. അവിടെ ജോലി ചെയ്തു വരികെയായിരുന്നു എസ്.ഐ. സെലക്ഷന്‍ ലഭിക്കുന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.