Latest News

ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയെ അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ താരം വെടിവച്ചു കൊന്നു

കൊര്‍ബോഡ:[www.malabarflash.com] ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയെ ഫുട്‌ബോള്‍ താരം വെടിവച്ചു കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സംഭവം. സീസര്‍ ഫ്‌ളോറസ് എന്ന 48 കാരനായ റഫറിയാണ് കൊല്ലപ്പെട്ടത്.

ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ താരം തന്റെ ബാഗില്‍ നിന്നും തോക്കുമായി വന്ന് റഫറിയെ വെടിവയ്ക്കുകയായിരുന്നു. റഫറിയെ കൂടാതെ മറ്റൊരു താരത്തെയും ഇയാള്‍ വെടിവച്ചു. നെഞ്ചില്‍ വെടികൊണ്ടെങ്കിലും താരം രക്ഷപെട്ടു. 

ഫൗള്‍ കാണിച്ചതിനാണ് താരത്തെ ഫ്‌ളോറസ് പുറത്താക്കിയത്. തുടര്‍ന്ന് കുപിതനായ താരം ബാഗില്‍ നിന്നും തോക്ക് എടുത്ത് കളിക്കിടയിലേക്ക് ഓടി വരികയും ആദ്യം റഫറിയെയും പിന്നീട് മറ്റൊരു താരമായ വാള്‍ട്ടര്‍ സരറ്റെയെയും വെടി വയ്ക്കുകയായിരുന്നു. റഫറിക്ക് നേരെ മൂന്ന് പ്രാവശ്യമാണു വെടിയുതിര്‍ത്തത്.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.