Latest News

സഅദിയ്യ സമ്മേളനത്തിന് വിളംബരമായി: അനുബന്ധ പരിപാടികള്‍ക്ക് 7ന് തുടക്കം

ദേളി[www.malabarflash.com]: ഫെബ്രുവരി 12 മുതല്‍ ആരംഭിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ യുടെ 46-ാം വാര്‍ഷിക താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക് ശനിയാഴ്ച കാഞ്ഞാങ്ങാട് നഗരത്തില്‍ നടന്ന വിളംബര റാലി യോടെ തുടക്കമായി.

അതിഞ്ഞാല്‍ ഉമര്‍ സമര്‍കന്തി മഖാമില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി പുതിയ കോട്ട നൂറുല്‍ ഉലമാ സ്‌ക്വയറില്‍ നടന്ന വിളംബര സമ്മേളനത്തോടെ സമാപിച്ചു. ദഫ്, സകൗട്ട് സംഘങ്ങളുടെ വിവിധ ഡിസ്‌പ്ലേകളും അണിനിരന്ന റാലി അക്ഷരാര്‍ത്ഥത്തില്‍ കാഞ്ഞങ്ങാട് നഗരം കയ്യടക്കി. ട്രാഫിക്ക് തടസ്സമാകാതെ അച്ചടക്കത്തോടെ അടിവെച്ച് നീങ്ങിയ റാലി നഗരത്തിനു നവ്യാനുഭവമായി.


സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെസി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ വഹ്ബ് എം എ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റസാഖ് സഅദി, ഹമീദ് മൗലവി ആലംപാടി, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, ചിത്താരി അബ്ദുല്ല ഹാജി, അഷ്‌റഫ് അഷ്‌റഫി, മദനിഹമീദ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അലി പൂച്ചക്കാട്, സ്വാലിഹ് ഹാജി മുക്കോട,് പി എസ് പൂച്ചക്കാട്, ഇബ്രാഹിം സഅദി, സത്താര്‍ പെട്ടിക്കുണ്ട്, ഹമീദ് മൗലവി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുക്കുണ്ട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന വിളംബര സമ്മേളനം സഅദിയ്യ വര്‍ക്കിങ്ങ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേഷ് മുഖ്യാതിഥിയായിരുന്നു. ഹംസ മിസ്ബാഹി ഓട്ടപ്പതവ് മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി ഷാളണിയിച്ചു. അഷ്‌റഫ് അഷ്‌റഫി സ്വാഗതവും സത്താര്‍ പെട്ടിക്കുണ്ട് നന്ദിയും പറഞ്ഞു.

സമ്മേളന സന്ദേശം നേരിട്ട് വീടുകളിലെത്തിക്കുന്നതിന് ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ നീണ്ടു നില്‍ക്കുന്ന ഡോര്‍ ടു ഡോര്‍ ജന സമ്പര്‍ക്ക പരിപാടി സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ കെ ഹുസൈന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സി കെ അബ്ദുല്‍ഖാദിര്‍ ദാരിമി മാണിയൂര്‍ പരിപാടികള്‍ വിശദീകരിച്ചു. ഇബ്രാഹിം സഅദി വിട്ടല്‍ സ്വാഗതം പറഞ്ഞു.

ശിഫാ സഅദിയ്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 7 നു നടക്കും. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

8 നു രാവിലെ 9.30 ന് കൊടിയേറ്റം. 10 മണിക്ക് നൂറുല്‍ ഉലമാ മഖ്ബറയില്‍ ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും.10.30 ന് നടക്കുന്ന പ്രവാസി കുടംബ സംഗമം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ദേവര്‍ശോല അബ്ദുല്‍ സലാം മുസ്ലിയാര്‍ വിഷയാവതരണം നടത്തും.

9 നു രാവിലെ 10 മണിക്ക് നടക്കുന്ന പാരന്‍സ് കോണ്‍ഫറന്‍സ് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ കല്ലട്ര ഉദ്ഘാടനം ചെയ്യും കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ,എംഎം കബീര്‍, അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ വിഷയാവതരണം നടത്തും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.