Latest News

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിന് പ്രഖ്യാപനമായി

പുത്തിഗെ:[www.malabarflash.com] മുഹിമ്മാത്തിന്റെ ശില്‍പിയും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പത്താമത് ഉറൂസ് മുബാറക് മെയ് 14,15 തിയ്യതികളില്‍ മുഹിമ്മാത്ത് നഗറില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനമായി.

മുഹിമ്മാത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രഖ്യാപനം നടത്തി. ഹാഫിള് സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സി.അബ്ദുല്ല മുസ് ലിയാര്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ , സയ്യിദ് അലവി തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉറൂസിന്റെ നടത്തിപ്പിന് 501 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. രക്ഷാധികാരികളായി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, താജുശ്ശരീഅ എം.അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ, മഞ്ഞനാടി അബ്ബാസ് മുസ് ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മാണിക്കോത്ത് അബ്ദുല്ല മുസ് ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവരെ തെരഞ്ഞെടുത്തു. 

സ്വാഗത സംഘം ഭാരവാഹികള്‍; സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെയര്‍മാന്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് ഹൈദ്രൂസി, സയ്യിദ് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ്, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അബ്ദുല്‍ കരീം, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, മൊയ്തു സഅദി ചേരൂര്‍, ഉമര്‍ സഖാഫി വിടഌ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, സുലൈമാന്‍ ഹാജി പള്ളപ്പാടി, അബ്ദുല്‍ ഖാദര്‍ ഹാജി ചേരൂര്‍, ഇബ്രാഹിം ഹാജി ഉപ്പള, അന്‍സാര്‍ ബായ് ഉപ്പള, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബൂബക്കര്‍ ഫൈസി പെര്‍വാഡ് (വൈ.ചെയര്‍മാന്‍), അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, അശ്രഫ് സഅദി ആരിക്കാടി, അശ്‌റഫ് ഹിമമി ഉളുവാര്‍, വാഹിദ് സഖാഫി, അശ്‌റഫ് കരിപ്പൊടി, താജുദ്ദീന്‍ തളങ്കര, താജുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് സഖാഫി തോക്കെ, അസീസ് സഖാഫി മഞ്ചേശ്വരം, ബശീര്‍ സഖാഫി കൊല്യം, ഹനീഫ് പടുപ്പ്, കെ.എം കളത്തൂര്‍, ശംസീര്‍ സൈനി, ഹാരിസ് ഹിമമി പരപ്പ, ശാഫി സഅദി ഷിറിയ, അഷ്‌റഫ് മൗലവി കുമ്പടാജെ, ഹാരിസ് സഖാഫി കുണ്ടാര്‍, അബ്ദുല്‍ അസീസ് സൈനി, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, ഹസന്‍ കുഞ്ഞി മള്ഹര്‍, സിദ്ദീഖ് സഖാഫി ആവളം (ജോ.കണ്‍വീനര്‍), എ.എം സുലൈമാന്‍ ഹാജി സീതാംഗോളി (ട്രഷറര്‍).





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.