Latest News

മുസ്ലിം യൂത്ത് ലീഗ് എയര്‍പോര്‍ട്ട് മാര്‍ച്ച് 9ന്

കാസര്‍കോട്:[www.malabarflash.com] മംഗലാപുരം എയര്‍പോര്‍ട്ടില്‍ തുടര്‍ച്ചയായി യാത്രക്കാരോട് എയര്‍പോര്‍ട്ട് അധികൃതര്‍ പുലര്‍ത്തി വരുന്ന ജനദ്രോഹകരമായ സമീപനത്തിനും പീഢന മുറകള്‍ക്കും പിന്നിലെ നിഗൂഢത പുറത്ത് കൊണ്ട് വരണമെന്നും അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 9ന് മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തും.

വിമാനയാത്രക്കരാരും അധികൃതരുടെ ഔദാര്യത്തില്‍ യാത്ര ചെയ്യുന്നവരല്ല.മറിച്ച് ആയിരങ്ങള്‍ മുടക്കി നേടുന്ന ടിക്കറ്റിന്റെ വിഹിതം പറ്റി അന്നം നേടുന്ന ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തിനും മാന്യതക്കും നിരക്കാത്ത തരത്തിലാണ് പെരുമാറുന്നത്. 

ജീവിതമാര്‍ഗത്തിനുള്ള പരക്കംപാച്ചിലിനിടയില്‍ തുടര്‍ന്നുണ്ടാകുന്ന അന്വേഷണവും മാനഹാനിയും ഭയന്ന് പലരും പീഢന കഥകള്‍ പുറത്ത് പറയുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. മാന്യമായി യാത്ര ചെയ്യുന്നവരെയും ഗള്‍ഫ് മലയാളികളേയും കൊള്ളയടിച്ച് മുന്നോട്ട് പോകുന്ന വിമാന കമ്പനി അധികൃതര്‍ക്ക് കുഴലൂതുന്ന തരത്തിലുള്ളതാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നടപടി. 

നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ തിരിച്ചുവിട്ട് മാഫിയക്കാര്‍ക്ക് വഴിയൊരുക്കലാണ് ഇത്തരം ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

രജ്ഞി താരം അസ്ഹറുദ്ദീനെ അകാരണമായി തടഞ്ഞുവെച്ച സംഭവം നീതികേടിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്നവരുടെ പാസ്‌പോര്‍ട്ടിലെ വിസയടങ്ങിയ പേജ് കീറി കളഞ്ഞ് പ്രവാസിയുടെ അന്നംമുട്ടിച്ച് അവരുടെ കണ്ണീരില്‍ വിനോദം കണ്ടെത്തുന്നത് ചില ഉദ്യോഗസ്ഥര്‍ പാതിവാക്കിയിരിക്കുകയാണ്.
യോഗത്തില്‍ മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, നാസര്‍ചായിന്റടി, മമ്മു ചാല, ടി.എസ്.നജീബ്, ടി.ഡി.കബീര്‍, എ.കെ.ആരിഫ്, സഹീര്‍ ആസിഫ്, ശംസുദ്ധീന്‍ കിന്നിംഗാര്‍ പ്രസംഗിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.