കോഴിക്കോട്:[www.malabarflash.com] വിവാഹപ്പന്തലില്‍ അണിഞ്ഞൊരുങ്ങിയ കല്യാണപ്പെണ്ണ് അന്യമതസ്ഥനായ കാമുകനൊപ്പം ഓളിച്ചോടി. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് സംഭവം. ദില്‍ഷാന എന്ന 18 കാരിയാണ് കാമുകനൊപ്പം പോയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വരനും കൂട്ടരും വധുവിന്റെ വിട്ടിലേക്ക് വരാനുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ കല്ല്യാണ പെണ്ണിന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ സംഘമാണ് ഒളിച്ചോട്ടത്തിന് അവസരമൊരുക്കിയത്. കല്യാണ തിരക്കിനിടയില്‍ കല്യാണ പെണ്ണിനെ ഫോട്ടോയെടുക്കാനെന്ന് പറഞ്ഞ് വീട്ടിന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് ഇവര്‍ തന്ത്രപൂര്‍വം പെണ്‍കുട്ടിയെ സമീപത്ത് ബൈക്കില്‍ കാത്തുനില്‍ക്കുകയായിരുന്ന കാമുകന്റെ അടുത്തെത്തിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അണിഞ്ഞാണ് പെണ്‍കുട്ടി കാമുകനൊപ്പം പോയത്.
ഇതോടെ പുറപ്പെടാനൊരുങ്ങിയ വരന്റെ വീട്ടുകാരെ വിളിച്ച് സംഭവം അറിയിച്ചു. അതിനിടെ പെണ്‍കുട്ടിക്കായി നാട്ടിലൊന്നടങ്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് മാതാപിതാക്കള്‍ നടത്താനൊരുങ്ങിയത്. എന്നാല്‍ കുടുംബത്തിലെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തി കല്യാണപ്പെണ്ണ് കാമുകനൊപ്പം പോവുകയായിരുന്നു. അതിനിടെ വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്.
ദില്‍ഷാനയും യുവാവും കുറേകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഒളിച്ചോടാന്‍ വിവാഹ ദിവസം തന്നെ തിരഞ്ഞെടുത്തത് ഏറെ ദുരൂഹമാണ്. കല്യാണ പെണ്ണിന്റെ ആഭരണങ്ങള്‍ തട്ടിയെടുക്കുക എന്ന ദുരുദ്ദ്യേശം ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
ദില്‍ഷാനയെ കാണാനില്ലെന്ന പിതാവ് മുനീറിന്റെ പരാതിയില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാമുകനും കാമുകിയും അജ്ഞാത കേന്ദ്രത്തില്‍ ചിലരുടെ സംരക്ഷണയില്‍ കഴിയുന്നുവെന്നാണ് വിവരം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment