Latest News

കെ.പി.എ.സി ലളിത, മുകേഷ്, വീണ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം

തിരുവനന്തപുരം:[www.malabarflash.com] സിനിമാ താരങ്ങളായ മുകേഷ്, കെ.പി.എ.സി ലളിത, മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ് എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. തൃപ്പുണിത്തുറയില്‍ പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലും മാറ്റമില്ല. വടക്കാഞ്ചേരിയിലാണ് കെ.പി.എ.സി ലളിത മത്സരിക്കുക. മുകേഷ് കൊല്ലത്തും വീണ ആറന്‍മുളയിലും മത്സരിക്കും.

വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പകരം സേവ്യര്‍ ചിറ്റിലപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആവശ്യം. നാടിനെ അറിയാവുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ നൂലില്‍ കെട്ടിയിറക്കിയവരെ സ്ഥാനാര്‍ഥിയാക്കരുത് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധം നീണ്ടുനില്‍ക്കില്ല എന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിത്വത്തിന് മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. ഇക്കാര്യം കീഴ്ഘടങ്ങള്‍ വിളിച്ചുചേര്‍ത്ത് വിശദീകരിക്കുവാനും തീരുമാനമായി. ലളിതക്ക് പുറമെ മുകേഷിനെതിരെയും വീണക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.