Latest News

സൗദിയില്‍ അശ്ലീല നൃത്തവും സംഗീത പരിപാടിയും നടത്തിയ റിസോര്‍ട്ട് ഉടമയ്ക്ക് രണ്ടു വര്‍ഷം തടവ്

ജിദ്ദ[www.malabarflash.com]: സൗദി അറേബ്യയിലെ റിസോര്‍ട്ടില്‍ അശ്ലീലനൃത്തവും സംഗീതപരിപാടിയും സംഘടിപ്പിച്ച ഉടമയ്ക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ജിദ്ദ ക്രിമിനല്‍കോടതിയാണ് ശിക്ഷ വിധിച്ചത്. കോര്‍ണീഷിലെ റിസോര്‍ട്ട് ഉടമയ്‌ക്കൊപ്പം ജീവനക്കാരനായ യെമനി പൗരനെയും ശിക്ഷിച്ചിട്ടുണ്ട്.

വിദേശത്തുനിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അര്‍ധനഗ്നരായ യുവതികളുടെ നൃത്തമാണ് റിസോര്‍ട്ടില്‍ നടത്തിയിരുന്നത്. സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇവിടം സന്ദര്‍ശിച്ച ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട സൗദി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇത്തരത്തില്‍ നൃത്തപരിപാടികള്‍ നടത്താറുണ്ടെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തു. ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ടുപേരെയും നാടുകടത്തും.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.