Latest News

ക്രിക്കററ് കാണുന്നതിനിടെ നായ കുരച്ചതിനെചൊല്ലി സംഘര്‍ഷം; വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ബെംഗളൂരു:[www.malabarflash.com] ഇന്ത്യ ഓസ്‌ട്രേലിയ മല്‍സരം കാണുന്നതിനിടെ നായ കുരച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്ന് നഗരത്തില്‍ കൊലപാതകം. നഗരത്തിന്റെ വടക്കുള്ള ജെ.സി. നഗറില്‍ വലിയ സ്‌ക്രീനില്‍ മല്‍സരം കാണുകയായിരുന്ന അവിനാശ് ജൊനാഥന്‍ എന്ന ഇരുപത്തിമൂന്നുകാരനായ ബികോം വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ബിഷപ്പ് കോട്ടണ്‍ കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ തിങ്കള്‍ പുലര്‍ച്ചെയാണ് മരിച്ചത്. അവിനാശിന്റെ കുടുംബമാണ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് പ്രദേശവാസികള്‍ക്കു കാണാനായി വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്.

മല്‍സരം കാണാനെത്തിയ ആരാധകരില്‍ ഒരാളുടെ നായ കുരച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ജോണ്‍ കെന്നഡി(24)യാണ് കൊലപാതകം നടത്തിയത്. രാത്രി പത്തുമണിയോടു കൂടി ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയുമായി കെന്നഡി മല്‍സരം കാണാനെത്തി. എന്നാല്‍ നായ ഇടതടവില്ലാതെ കുരച്ചുകൊണ്ടിരിക്കുകയായിരുന്നു. നായയെ നിശബ്ദനാക്കാന്‍ കെന്നഡി ശ്രമിച്ചിരുന്നതായി അവിനാശിന്റെ കുടുംബം പറഞ്ഞു.

എന്നാല്‍ മറ്റ് ആരാധകര്‍ നായയുടെ കുരയില്‍ അസ്വസ്ഥരായി. തുടര്‍ന്ന് അവിനാശ് കെന്നഡിയെ തല്ലി. ഉടന്‍ സ്ഥലത്തുനിന്നുപോയ കെന്നഡി ഒരുകൂട്ടം യുവാക്കളുമായി തിരിച്ചെത്തുകയായിരുന്നു. അവിടെ കൂടിനിന്നവരെ തല്ലി മറ്റൊരു തെരുവിലേക്ക് ഓടിച്ചു. കൂടാതെ, ഓട്ടോറിക്ഷയില്‍ വന്ന മൂന്നു യുവാക്കളും കെന്നഡിക്കൊപ്പം അവിനാശിനെ തല്ലിയതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തിയുപയോഗിച്ചാണ് അവിനാശിനെ ആക്രമിച്ചത്. അതേസമയം, പൊട്ടിയ ബിയര്‍ കുപ്പിയുപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

പോലീസെത്തിയപ്പോള്‍ അക്രമികള്‍ ഓടിപ്പോയി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അവിനാശിനെയും പരുക്കേറ്റവരെയും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ബൗറിങ് ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തു താമസിക്കുന്നവര്‍ക്കായി അവിനാശിന്റെ കുടുംബം സ്ഥിരമായി ക്രിക്കറ്റ് മല്‍സരങ്ങള്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.