മലപ്പുറം:[www.malabarflash.com] നിയമസഭാ തെരഞ്ഞടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
കോഴിക്കോട് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. കോഴിക്കോട് സൗത്ത്,വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളിലാണ് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മൂന്ന് മണ്ഡലങ്ങളിലും എതിര്‍പക്ഷത്തുള്ളത് മുസ്‌ലിംലീഗാണ്.
കോഴിക്കോട് സൗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. 2006ല്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എം.എ സലാം ഇവിടെനിന്ന് വിജയിച്ചിരുന്നു. ഇത്തവണയും കടുത്ത മത്സരം നടത്തിയാല്‍ വിജയിക്കാനാവുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. വള്ളിക്കുന്നില്‍ ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.കെ തങ്ങളുടെ പേരാണ് പരിഗണനയിലുള്ളത്.
എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പാലത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. കാസര്‍കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍, പൊതുസമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് കാസര്‍കോട്ടുള്ള പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന് ഒപ്പംനിന്ന ഐ.എന്‍.എല്‍ മൂന്ന് സീറ്റുകളിലാണ് ജനവിധി തേടിയിരുന്നത്. ഇത്തവണ അഞ്ച് മണ്ഡലങ്ങളെങ്കിലും അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ എല്‍.ഡി.എഫ് ഇത് പരിഗണിച്ചില്ല. കോഴിക്കോട് സൗത്തില്‍ മന്ത്രി മുനീറും വള്ളിക്കുന്നില്‍ പി. അബ്ദുല്‍ ഹമീദ് മാസ്റ്ററും കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നുമാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment