തൃശൂര്‍:[www.malabarflash.com] അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ളാറ്റില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കെപിസിസി മുന്‍ സെക്രട്ടറി എം.ആര്. രാമദാസ് അറസ്റ്റില്‍. കേസിലെ പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതി പുതുക്കാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവായിരുന്ന റഷീദിനെ ഇനിയും പിടികൂടിയിട്ടില്ല.
കഴിഞ്ഞ രണ്ടിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീഷ് കൊല്ലപ്പെട്ടത്. റഷീദും കാമുകി ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്നാണ് സതീഷിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. റഷീദിന്റെ ഡ്രൈവര്‍ കനകമല വടക്കാട് സ്വദേശി കാണിയത്ത് വീട്ടില്‍ രതീഷ് (32), വടക്കേമുറി മാളിയേക്കല്‍ വീട്ടില്‍ ബിജു (42) എന്നിവരുള്‍പ്പെടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായിരുന്നു.
കൊലപാതകത്തിനുശേഷം പ്രതികള്‍ രാമദാസിനെ കണ്ടശാംകടവിലെ വീട്ടിലെത്തി കണെ്ടന്നും പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നുമാണ് പോലീസ് കണെ്ടത്തിയിട്ടുള്ളത്. സംഭവത്തിനുശേഷം രാമദാസ് ഫ്ളാറ്റില്‍ എത്തിയതിനെകുറിച്ചു പോലീസിനു സൂചന ലഭിച്ചതിനെതുടര്‍ന്ന് രാമദാസിനെ ചോദ്യംചെയ്തതില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പോലീസ് ചോദ്യംചെയ്ത വിവരം പുറത്തുവന്ന ഉടനെ തനിക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്ന വിശദീകരണവുമായി രംഗത്തുവന്നതോടെ രാമദാസിനുമേല് നിരീക്ഷണമേര്‍പ്പെടുത്തി. നേരത്തെ ഇവരുമായി ബന്ധപ്പെട്ടതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ രഹസ്യമായിട്ടായിരുന്നു പോലീസിന്റെ അറസ്റ്റ്നീക്കം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകളുള്‍പ്പെടെ പരിശോധിച്ചാണു ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment