Latest News

കണ്ണൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷുറന്‍സ് പരിരക്ഷ

കണ്ണൂര്‍:[www.malabarflash.com] തിരഞ്ഞെടുപ്പു ദിവസം അക്രമങ്ങള്‍ നേരിടേണ്ടിവരുന്ന യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂരില്‍ പല ബൂത്തുകളിലും ബൂത്ത് ഏജന്റുമാര്‍ക്കെതിരെ അക്രമം നടക്കുക പതിവാണ്. ബൂത്തുകള്‍ കയ്യേറി ഏജന്റുമാരെ മര്‍ദിക്കുന്നതും. പോളിങ്ങിനു ശേഷം ആക്രമിച്ചു പരുക്കേല്‍പ്പിക്കുന്നതുമായ സംഭവങ്ങള്‍ ഏറെയാണ്. മാസങ്ങളോളം ചികില്‍സയില്‍ കഴിയേണ്ടിവരുന്ന ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.

സമാധാനപരമായ തിരഞ്ഞെടുപ്പിനു പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷാ സന്നാഹമൊരുക്കാറുണ്ടെങ്കിലും ബൂത്ത് ഏജന്റുമാര്‍ പലവിധത്തില്‍ അക്രമത്തിന് ഇരയാകാറുണ്ട്. ഈയൊരു സാഹചര്യത്തിലാണു മുഴുവന്‍ ബൂത്ത് ഏജന്റുമാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.