ഉദുമ[www.malabarflash.com]: മുസ്‌ലിം ലീഗ് മുക്കുന്നോത്ത് ശാഖ കമ്മിറ്റി ഉദുമ സി.എച്ച് സെന്ററിന്റെ സഹകരണത്തോട് കൂടി പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സിന്റെ സമര്‍പ്പണം പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡണ്ട് ഹംസ ദേളി, സക്കീര്‍ മുക്കുന്നോത്ത് താക്കോല്‍ ഏറ്റുവാങ്ങി.
ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ എം.എച്ച് കുഞ്ഞബ്ദുല്ല നഗറില്‍ നടന്ന പൊതു സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അഷ്‌റഫ് മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. അന്‍വര്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് മുഹമ്മദ് ശുഹൈല്‍ അബ്ബാസ് എന്നിവര്‍ക്ക് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍, ഡി.സി.സി ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, വൈസ് പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം ശരീഫ്, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, വാസു മാങ്ങാട്, അബ്ബാസ് കല്ലട്ര, അന്‍വര്‍ മാങ്ങാട്, ബങ്കണ ഹസ്സന്‍ ഹാജി, ടി.കെ ഹസീബ്, ഹാരിസ് അങ്കക്കളരി, വി.വി ജൗഹര്‍, മുഹമ്മദ് ജാക്കി, അന്‍വര്‍ സാദാത്ത്, സിറാജ് ഈച്ചിലിങ്കാല്‍, ഇര്‍ഷാദ് മുക്കുന്നോത്ത്, റൗഫ് ഉദുമ പ്രസംഗിച്ചു.
ഉസ്താദ് പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ചൂരക്കൊടി കളരിപ്പയറ്റ് സംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനം ഉണ്ടായിരുന്നു.


No comments:
Post a Comment