Latest News

83 സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശ്ശേരി ഒഴിച്ചിട്ടു

ന്യൂഡല്‍ഹി:[www.malabarflash.com] മൂന്ന് സീറ്റ് ഒഴിച്ചിട്ട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 83 സീറ്റിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ മൂന്നു സീറ്റുകളില്‍ കൂടുതല്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ഒഴിച്ചിട്ടു.

32 സിറ്റിങ് എം.എല്‍.എമാര്‍ പട്ടികയിലുണ്ട്. രണ്ട് മന്ത്രിമാര്‍ക്കും നാല് എം.എല്‍.എമാര്‍ക്കും സീറ്റില്ല. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് എന്നിവര്‍ ഉള്‍പ്പടെ ഏഴ്‌ വനിതകളും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചു.

83 സീറ്റില്‍ നാലിലൊന്നിടങ്ങളിലും 40 വയസ്സില്‍ താഴെയുള്ളവരാണ് സ്ഥാനാര്‍ഥികള്‍. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുമ്പ് ബെന്നി ബെഹനാന്‍ പിന്മാറിയ തൃക്കാക്കരയില്‍ പകരം പി.ടി തോമസ് മത്സരിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മണ്ഡലം തിരിച്ച്
തിരുവനന്തപുരം ജില്ല

1.പാറശാല - എ.ടി.ജോര്‍ജ്
2.നെയ്യാറ്റിന്‍കര - ആര്‍. സെല്‍വരാജ്
3.കാട്ടാക്കട - എന്‍. ശക്തന്‍
4.കോവളം - എം.വിന്‍സെന്റ്
5.നെടുമങ്ങാട് - പാലോട് രവി
6.തിരുവനന്തപുരം - വി.എസ്. ശിവകുമാര്‍
7.വട്ടിയൂര്‍ക്കാവ് - കെ. മുരളീധരന്‍
8.അരുവിക്കര - കെ.എസ്. ശബരീനാഥന്‍
9.കഴക്കൂട്ടം - എം.എ. വാഹിദ്
10.വാമനപുരം - ടി. ശരത്ചന്ദ്രപ്രസാദ്
11. വര്‍ക്കല - വര്‍ക്കല കഹാര്‍
12.ചിറയന്‍കീഴ് - കെ. എസ് അജിത്കുമാര്‍

കൊല്ലം ജില്ല
13.ചടയമംഗലം - എം.എം. ഹസന്‍
14.കുണ്ടറ - രാജ്മോഹന്‍ ഉണ്ണിത്താന്‍
15.കൊല്ലം - സൂരജ് രവി
16.ചാത്തന്നൂര്‍ -ശൂരനാട് രാജശേഖരന്‍
17.കരുനാഗപ്പള്ളി - സി.ആര്‍ മഹേഷ്
18.കൊട്ടാരക്കര - സവിന്‍ സത്യന്‍
19.പത്തനാപുരം - ജഗദീഷ്

പത്തനംതിട്ട ജില്ല
20.റാന്നി - മറിയാമ്മ ചെറിയാന്‍
21.ആറന്മുള - കെ.ശിവദാസന്‍ നായര്‍
22.കോന്നി - അടൂര്‍ പ്രകാശ്
23.അടൂര്‍-കെ.കെ ഷാജു

ആലപ്പുഴ
24.ചെങ്ങന്നൂര്‍ - പി.സി വിഷ്ണുനാഥ്
25.മാവേലിക്കര - ബൈജു കലാശാല
26.കായംകുളം - എം.ലിജു
27.ആലപ്പുഴ - ലാലി വിന്‍സന്റ്
28.അരൂര്‍ - സി.ആര്‍. ജയപ്രകാശ്
29.ചേര്‍ത്തല- എസ.് ശരത്
30.ഹരിപ്പാട് - രമേശ് ചെന്നിത്തല

കോട്ടയം ജില്ല
31.കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
32.പുതുപ്പള്ളി - ഉമ്മന്‍ ചാണ്ടി
33.വൈക്കം - എ.സനീഷ്‌കുമാര്‍

ഇടുക്കി ജില്ല
34.പീരുമേട് - സിറിയക് തോമസ്
35.ഉടുമ്പന്‍ചോല - സേനാപതി വേണു
36.ദേവികുളം - ആര്‍. രാജാറാം

എറണാകുളം ജില്ല
37.തൃപ്പൂണിത്തുറ - കെ.ബാബു
38.എറണാകുളം - ഹൈബി ഈഡന്‍
39.കൊച്ചി - ഡൊമിനിക് പ്രസന്റേഷന്‍
40.വൈപ്പിന്‍ - കെ.ആര്‍ സുഭാഷ്
41.പറവൂര്‍ - വി.ഡി സതീശന്‍
42.തൃക്കാക്കര - പി.ടി. തോമസ്
43.കുന്നത്തുനാട് - വി.പി സജീന്ദ്രന്‍
44.ആലുവ - അന്‍വര്‍ സാദത്ത്
45.പെരുമ്പാവൂര്‍ - എല്‍ദോസ് കുന്നപ്പള്ളി
46.അങ്കമാലി - റോജി എം. ജോണ്‍
47.മൂവാറ്റുപുഴ - ജോസഫ് വാഴക്കന്‍

തൃശൂര്‍ ജില്ല
48.ചാലക്കുടി - ടി.യു. രാധാകൃഷ്ണന്‍
49.പുതുക്കാട് - സുരേന്ദ്രന്‍ കുന്നത്തുള്ളി
50.മണലൂര്‍ - ഒ.അബ്ദുറഹ്മാന്‍കുട്ടി
നാട്ടിക-കെ.വി ദാസന്‍
51.കൊടുങ്ങല്ലൂര്‍ - കെ.പി.ധനപാലന്‍
52.തൃശൂര്‍ - പദ്മജ വേണുഗോപാല്‍
53.ഒല്ലൂര്‍ - എം.പി വിന്‍സെന്റ്
54.വടക്കാഞ്ചേരി - അനില്‍ അക്കര
55.ചേലക്കര - കെ.എ.തുളസി


പാലക്കാട് ജില്ല

56.പാലക്കാട് - ഷാഫി പറമ്പില്‍
57.ഷൊര്‍ണൂര്‍ - സി.സംഗീത
58.ഒറ്റപ്പാലം - ശാന്ത ജയറാം
59.പട്ടാമ്പി - സി.പി മുഹമ്മദ്
60.കോങ്ങാട് - പന്തളം സുധാകരന്‍
61.മലമ്പുഴ - വി.എസ്. ജോയ്
62.നെന്മാറ - എ.വി ഗോപിനാഥ്
63.തരൂര്‍ - സി. പ്രകാശന്‍
64.ചിറ്റൂര്‍ - കെ.അച്യുതന്‍
65.തൃത്താല - വി.ടി ബല്‍റാം

മലപ്പുറം ജില്ല
66.പൊന്നാനി - പി.ടി അജയമോഹന്‍
67.തവനൂര്‍ - ഇഫ്തിക്കറുദീന്‍
68.നിലമ്പൂര്‍ - ആര്യാടന്‍ ഷൗക്കത്ത്
69.വണ്ടൂര്‍ - എ.പി അനില്‍കുമാര്‍

കോഴിക്കോട് ജില്ല
70.കോഴിക്കോട് നോര്‍ത്ത് - പി.എം സുരേഷ്ബാബു
71.ബേപ്പൂര്‍ - ആദം മുല്‍സി
72.കുന്നമംഗലം - ടി.സിദ്ദിഖ്
73.നാദാപുരം - കെ.പ്രവീണ്‍കുമാര്‍
74.കൊയിലാണ്ടി - എന്‍.സുബ്രഹ്മണ്യന്‍

വയനാട് ജില്ല
75.മാനന്തവാടി - പി.കെ. ജയലക്ഷ്മി
76.സുല്‍ത്താന്‍ബത്തേരി - ഐ.സി. ബാലകൃഷ്ണന്‍

കണ്ണൂര്‍ ജില്ല
77.തലശേരി - എ.പി. അബ്ദുള്ളക്കുട്ടി
78.കണ്ണൂര്‍ - സതീശന്‍ പാച്ചേനി
79.പേരാവൂര്‍ - സണ്ണി ജോസഫ്
80.ഇരിക്കൂര്‍ - കെ.സി.ജോസഫ്
81.ധര്‍മ്മടം - മമ്പറം ദിവാകരന്‍
82.കല്യാശേരി - തീരുമാനം പിന്നീട്
83.പയ്യന്നൂര്‍ - തീരുമാനം പിന്നീട്

കാസര്‍കോട് ജില്ല
84.കാഞ്ഞങ്ങാട് - തീരുമാനം പിന്നീട്
85.തൃക്കരിപ്പൂര്‍ - കെ.പി കുഞ്ഞിക്കണ്ണന്‍
86 ഉദുമ - കെ.സുധാകരന്‍





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.