Latest News

പരസ്യത്തില്‍ വാഗ്‌ദാനം ചെയ്‌തിരുന്ന മൈലേജില്ല: പുതിയ കാറോ വിലയോ നല്‍കാന്‍ വിധി

പത്തനംതിട്ട:[www.malabarflash.com] പുതുതായി വാങ്ങിയ കാറിന്‌ പരസ്യത്തില്‍ വാഗ്‌ദാനം ചെയ്‌തിരുന്ന മൈലേജ്‌ ലഭിക്കാത്ത സാഹചര്യത്തില്‍ പകരം പുതിയ കാറോ അല്ലെങ്കില്‍ കാറിന്റെ വിലയോ നല്‍കാന്‍ ഉപഭോക്‌തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു.

മാവേലിക്കര ചുനക്കര രാജ്‌ഭവനില്‍ വി. രാജേന്ദ്രപ്രസാദ്‌ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ ഷെവര്‍ലെ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്‌, വിതരണക്കാരായ ദീദി മോട്ടോഴ്‌സ്‌ എന്നിവര്‍ക്കെതിരെയാണ്‌ ഉപഭോക്‌തൃ കോടതി പ്രസിഡന്റ്‌ പി. സതീഷ്‌ചന്ദ്രന്‍ വിധി പ്രസ്‌താവിച്ചത്‌.

2013 മോഡല്‍ ഷെവര്‍ലെ സെയില്‍ എല്‍.എസ്‌(ഡി) കാറാണ്‌ രാജേന്ദ്രപ്രസാദ്‌ വാങ്ങിയത്‌. ഒരു ലിറ്റര്‍ ഡീസലിന്‌ 22.1 കി.മീറ്റര്‍ മൈലേജായിരുന്നു വാഗ്‌ദാനം. കിട്ടിയതാകട്ടെ 12 ന്‌ കി.മീറ്ററും. ടയറിന്റെ ആയുസിലും ഗണ്യമായ മാറ്റം വന്നു. വിതരണക്കാരായ ചുരുളിക്കോട്‌ ദീദി മോട്ടോഴ്‌സിനെയും കാര്‍ നിര്‍മാണ കമ്പനിയെയും വിവരം അറിയിച്ചെങ്കിലും നടപടി ഒന്നുമില്ലാതെ വന്നപ്പോഴാണ്‌ ഉപഭോക്‌തൃ തര്‍ക്ക പരിഹാരഫോറത്തെ സമീപിച്ചത്‌.
കാര്‍ തിരിച്ചെടുത്ത്‌ കുറ്റമറ്റ പുതിയ കാര്‍ അല്ലെങ്കില്‍ വിലയായ 7,74,638 രൂപയും നഷ്‌ടപരിഹാരമായി 30,000 രൂപയും ചെലവിനത്തില്‍ 5000 രൂപയും നല്‍കാനാണ്‌ ഫോറത്തിന്റെ വിധി. ഒരു മാസത്തിനകം വിധി പാലിക്കാത്ത പക്ഷം കാര്‍ വാങ്ങിയ തീയതി മുതല്‍ 10 ശതമാനം പലിശയും പരാതിക്കാരന്‌ നല്‍കണം. പരാതിക്കാരന്‌ വേണ്ടി അഡ്വ. വി. ഭാര്‍ഗവന്‍ ഹാജരായി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.