Latest News

മലയാളി ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

പേരാമ്പ്ര/രത്‌നഗിരി:[www.malabarflash.com] മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ രണ്ട് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. പേരാമ്പ്ര ചാലിക്കര മായഞ്ചേരിപൊയില്‍ പഴയിടത്തില്‍ റെനീഷ്(28) ആണ് മരിച്ച മലയാളി. റനീഷിനെയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ എഎസ്‌ഐ ബാലു ഗണപതി ഷിന്‍ഡെ(58) യെയും സഹപ്രവര്‍ത്തകനായ ഹരീഷ് കുമാര്‍ ഗൗന്ദ്(36) സര്‍വീസ് തോക്ക് ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നു.

വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് ഹരീഷ് കുമാര്‍ അക്രമാസക്തനായത്. ഇയാളെ അനുനയിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ എത്തിച്ചപ്പോള്‍ അവര്‍ക്കുനേരെയും ഹരീഷ് കുമാര്‍ നിറയൊഴിച്ചു. പിന്നീട് ഇയാള്‍ സ്വയം വെടിയുര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. പരിക്കേറ്റ ഹരീഷും ഭാര്യ പ്രീയങ്ക കുമാരിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവംസംബന്ധിച്ചു ജവാനെതിരേ കൊലപാതകത്തിനും വധശ്രമത്തിനും ആയുധനിയമപ്രകാരവും കേസെടുത്തതായി അഡീഷണല്‍ എസ്പി തുഷാര്‍ പാട്ടീല്‍ അറിയിച്ചു.

കൊല്ലപ്പെട്ട റെനീഷ് അവിവാഹിതനാണ്. അച്ഛന്‍: രാഘവന്‍ നമ്പ്യാര്‍. അമ്മ: കമല. സഹോദരങ്ങള്‍: രാഗേഷ് (സിആര്‍പിഎഫ്), രമ്യ.

ആറു വര്‍ഷം മുമ്പ് സിഐഎസ്എഫില്‍ ചേര്‍ന്ന റെനീഷ് കഴിഞ്ഞ ഡിസംബറില്‍ ലീവില്‍ നാട്ടില്‍ വന്നു തിരിച്ചുപോയതായിരുന്നു. വിമാനമാര്‍ഗം വ്യാഴാഴ്ച കരിപ്പൂരിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.