നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കിലോഗ്രാം സ്വർണം റവന്യു ഇന്റലിജന്റ്സ് ഡയറക്ടറേറ്റ് വിഭാഗം (ഡിആർഐ) നടത്തിയ പരിശോധനയിൽ പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 57 ലക്ഷം രൂപ വിലവരും. ദോഹയിൽനിന്നു ഖത്തർ എയർവേസ് വിമാനത്തിൽ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്.[www.malabarflash.com]
ഡിആർഐ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മുഹമ്മദിന്റെ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗിൽനിന്നാണു രണ്ടു കിലോഗ്രാം സ്വർണം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു സ്വകാര്യവിമാന കമ്പനി ജീവനക്കാരനായ അൻവർ അബൂബക്കറിനെയും പിടികൂടി. വിമാനകമ്പനിക്കു വേണ്ടി ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിൽ കസ്റ്റമർ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു ഇയാൾ.
മുഹമ്മദ് നിയാസ് വഴി കടത്തിക്കൊണ്ടു വരുന്ന സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ എയ്റോ ബ്രിഡ്ജിനു സമീപം കാത്തുനിൽക്കുമ്പോഴാണ് അൻവർ അബൂബക്കർ പിടിയിലായത്. അൻവർ വഴി സുരക്ഷിതമായി സ്വർണം പുറത്തെത്തിക്കാനായിരുന്നു പദ്ധതി. ഡിആർഐ വിഭാഗത്തിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഇയാളെയും കുടുക്കിയത്.
ഇയാളുടെ വാടകവീട്ടിൽ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആറു ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി കണ്ടെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.

No comments:
Post a Comment