Latest News

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

പുനലൂര്‍:[www.malabarflash.com]ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവ വകുപ്പ് മുന്‍ റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (64)യാണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടു പേരും കൊല്ലപ്പെട്ടു.

താമസസ്ഥലത്ത് ശനിയാഴ്ച രാവിലെയുണ്ടായ കവര്‍ച്ച ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായതും ശശിയുടെ ജീവന്‍ നഷ്ടമായതും. എന്നാല്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിനിടെയാണ് ശശി കൊല്ലപ്പെട്ടത് എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആസ്ഥാനമായ വാസ്‌കോസ് കമ്പനി ലിമിറ്റഡിന്റെ പ്രൊജക്ട് ടീം മാനേജരായിരുന്നു ശശി. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഏറെക്കാലമായി മുസാംബിക്കിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തി മടങ്ങിയത്.

സംഭവം നടന്ന സ്ഥലത്ത് നാലു പേരെ വ്യത്യസ്ത മുറികളില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ കയ്യിലും മുറികളിലുമുണ്ടായ സാധന സാമഗ്രികള്‍ കവര്‍ച്ച ചെയ്ത നിലയിലാണ്. വെള്ളിയാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.