Latest News

കോട്ടക്കലില്‍ സ്വകാര്യ ബസിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു

കോട്ടക്കല്‍:[www.malabarflash.com] പുത്തനത്താണിയില്‍ സ്വകാര്യബസിടിച്ച് വനിതാ ഡോക്ടര്‍ മരിച്ചു. വരണാകരം സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ ഷനൂജ അബൂബക്കറാണ് (29) മരിച്ചത്. ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തില്‍ വന്ന ബസിടിക്കുകയായിരുന്നു.

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചു വീഴ്ത്തിയത്. ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയ യുവതി തല്‍ക്ഷണം മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു യുവതി.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോട്ടക്കല്‍, കല്‍പകഞ്ചേരി സ്‌റ്റേഷനുകളിലെ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.