കാസര്‍കോട്:[www.malabarflash.com] പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പാദൂര്‍ കുഞ്ഞാമുഹാജി (63) അന്തരിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ പുലര്‍ച്ചെ മൂന്നര മണിക്ക് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പാദൂര്‍ കുഞ്ഞാമുഹാജി ആറര മണിയോടെയാണ് മരിച്ചത്.
മയ്യത്ത് അദ്ദേഹത്തിന്റെ വസതിയായ ബെണ്ടിച്ചാലിലെ ദാറുസഭയിലേക്ക് കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് അഞ്ച് മണിക്ക് ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുതവണ ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ച പാദൂര്‍ കുഞ്ഞാമുഹാജി രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സ്വീകാര്യനായ നേതാവായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പറായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടുതവണയും ഉദുമ ഡിവിഷനില്‍ നിന്നാണ് ജില്ലാപഞ്ചായത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
വിശ്രമമില്ലാത്ത പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്കിന്റെ പ്രസിഡണ്ട് പദവിയടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിരുന്നു.
കെ. കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയെങ്കിലും ഒട്ടുംവൈകാതെ തന്നെ അദ്ദേഹം മാതൃസംഘടനയിലേക്ക് തിരിച്ചുവന്നു.
കെ. കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയെങ്കിലും ഒട്ടുംവൈകാതെ തന്നെ അദ്ദേഹം മാതൃസംഘടനയിലേക്ക് തിരിച്ചുവന്നു.
പാദൂര്‍ കുഞ്ഞാമുഹാജി ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം നേടിയിരുന്നു.
ഇത്തവണ ജില്ലാപഞ്ചായത്ത് ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുക്കാന്‍ പാദൂര്‍ കുഞ്ഞാമുഹാജിയുടെ നേതൃത്വത്തില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. ആദ്യത്തെ രണ്ടരവര്‍ഷം മുസ്ലിംലീഗും പിന്നീട് വരുന്ന രണ്ടരവര്‍ഷം കോണ്‍ഗ്രസിനും ആയിരുന്നു പ്രസിഡണ്ട് പദവി തീരുമാനിച്ചിരുന്ന്. അടുത്ത രണ്ടരവര്‍ഷം പ്രസിഡണ്ടാവാന്‍ പാദൂര്‍ കുഞ്ഞാമുഹാജിയെയാണ് പാര്‍ട്ടി തീരുമാനിച്ചിരുന്നത്. അതിന് കാത്തുനില്‍ക്കാതെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍.
ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും ഇത്തവണ ജനവിധി തേടുന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് വേണ്ടി രാവും പകലും നോക്കാതെ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് കുഞ്ഞാമുഹാജിയുടെ വിയോഗം.
സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാദൂര്‍ കുഞ്ഞാമുഹാജി താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായും അടുപ്പം സ്ഥാപിച്ചിരുന്നു. പ്രവര്‍ത്തകരെ കണ്ടാല്‍ കൈപിടിച്ചുകുലുക്കി പേര് വിളിച്ച് സൗഹൃദം പങ്കിടാതെ കടന്നുപോകില്ലായിരുന്നു. ചെമനാട് പഞ്ചായത്തിലെ എല്ലാ പൊതുപ്രവര്‍ത്തകരേയും പേര് ചൊല്ലി വിളിക്കാന്‍ തക്ക സൗഹൃദം കുഞ്ഞാമുഹാജി കാത്തുസൂക്ഷിച്ചിരുന്നു.
പരേതരായ പാദൂര്‍ മൊയ്തീന്‍ കുഞ്ഞി ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. പരേതനായ മൗവ്വല്‍ ഇബ്രാഹിം ഹാജിയുടെ മകള്‍ ജമീലയാണ് ഭാര്യ. മക്കള്‍: ഷാനവാസ് (ബിസിനസ്), ഷഹബാസ് (ഗള്‍ഫ്), ഷഹനാസ് അഷറഫ്. മരുമക്കള്‍: സുമയ്യ, അഷറഫ് നായന്മാര്‍മൂല, റാബിയ.
സഹോദരങ്ങള്‍: പാദൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി (ബിസിനസ് ഹാസന്‍), ഉമ്മാലിയുമ്മ, മറിയുമ്മ, ആയിഷ, പരേതരായ പാദൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, പാദൂര്‍ അബ്ദുല്ലകുഞ്ഞി ഹാജി, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment