കാഞ്ഞങ്ങാട്: [www.malabarflash.com] അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച കേസില്‍ കോടതി വിധിച്ച പിഴസംഖ്യ അടക്കാനില്ലാത്ത പ്രതി ജയിലിലേക്ക്.പെരിയ ഉണിച്ചികോളനിയിലെ കുഞ്ഞിക്കയുടെ മകന്‍ കെ.രാഘവനെ(45) നാലരലിറ്റര്‍ വിദേശമദ്യം കൈവശം വെച്ചുവെന്ന കേസില്‍ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (രണ്ട്) അയ്യായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചിരുന്നു. പിഴയടച്ചില്ലെങ്കില്‍ മൂന്നാഴ്ച തടവ് അനുഭവിക്കണം. എ ന്നാല്‍ പിഴയടക്കാനുള്ള പണം രാഘവന്റെ പക്കലുണ്ടായിരുന്നില്ല. പ്രതി മൂന്നാഴ്ചത്തെ തടവുശിക്ഷ ഏറ്റുവാങ്ങി ജയിലിലേക്ക് പോയി.
ഡിസംബര്‍ 25ന് ഹോസ്ദുര്‍ഗ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്നാണ് രാഘവനെ മദ്യവുമായി പിടികൂടിയത്. ഈ കേസില്‍ ഹാജരാവാതിരുന്ന പ്രതിയെ കോടതിയുടെ അറസ്റ്റ് വാറാണ്ടുപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment