വിദ്യാനഗര്‍ : [www.malabarflash.com] കലക്ടറേറ്റ് റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കുന്ന തരത്തില്‍ മാര്‍ച്ച് നടത്തിയതിന് 300 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി നേതാക്കളായ പി. രമേശ്, സഞ്ജീവ ഷെട്ടി, പ്രമീള സി. നായക്, സുധാമ ഗോസാഡ, ചന്ദ്രന്‍, പി. സുരേഷ് കുമാര്‍ ഷെട്ടി, നഞ്ചില്‍ കുഞ്ഞിരാമന്‍, പി.ആര്‍ സുനില്‍ എന്നിവര്‍ ഉള്‍പ്പെടെ 300 പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
തിരഞ്ഞെടുപ്പ് ദിവസവും ഫലപ്രഖ്യാപന ദിവസവും തുടര്‍ന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമകേസുകളിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment