Latest News

ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണബോര്‍ഡിലെ കോണ്‍ഗ്രസ് നേതാവിന്റെ പടം നീക്കാന്‍ നിര്‍ദേശം

കണ്ണൂര്‍:[www.malabarflash.com] എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണബോര്‍ഡില്‍നിന്നു കോണ്‍ഗ്രസ് നേതാവിന്റെ പടം നീക്കംചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. കല്യാശേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.വി. രാജേഷിന്റെ പ്രചാരണബോര്‍ഡില്‍ മാടായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. കരുണാകരന്റെ ഫോട്ടോയാണ് ഉള്‍പ്പെട്ടത്.

തന്റെ ചിത്രം ബോര്‍ഡില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു കരുണാകരന്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു ഫോട്ടോ നീക്കാനുള്ള ഉത്തരവ്.

യുഡിഎഫ് ഭരിക്കുന്ന മാടായി പഞ്ചായത്തും മാടായി കൃഷിഭവനും ചേര്‍ന്നു വെങ്ങര ചെമ്പല്ലിക്കുണ്ട് പാടശേഖരത്തില്‍ സംഘടിപ്പിച്ച നടീല്‍ ഉത്സവം ഞാറുനട്ടു ടി.വി. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണു പ്രചാരണ ബോര്‍ഡിലുണ്ടായിരുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റായ പി.പി. കരുണാകരന്റെ ഫോട്ടോ ഇതില്‍ വ്യക്തമായി കാണാം. താനും കൃഷി ഓഫീസറും മറ്റുള്ളവരും നില്‍ക്കുന്ന ഫോട്ടോ പ്രചാരണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു ശരിയായില്ലെന്നും നീക്കണമെന്നുമായിരുന്നു കരുണാകരന്റെ പരാതി.

പ്രചാരണ ബോര്‍ഡുകള്‍ എടുത്തുമാറ്റുകയോ ബോര്‍ഡിലെ പ്രസ്തുത ഭാഗം മറച്ചുവയ്ക്കുകയോ ചെയ്യണമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചതെന്നും എന്നാല്‍, ബോര്‍ഡുകള്‍ മുഴുവന്‍ നീക്കം ചെയ്തില്ലെന്നും കരുണാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡുകള്‍ പൂര്‍ണമായും നീക്കം ചെയ്തില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.