ശനിയാഴ്ച പകല്‍ മൂന്നരയോടെ അഗ്രഹാരം ഗണപതി ക്ഷേത്രത്തിനടുത്ത് കുട്ടിച്ചാത്തന്‍ കയത്തിലാണ് അജ്നാസിനെ കാണാതായത്. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം കുളിക്കാനായി എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ മുങ്ങിപ്പോയ അജ്നാസിനായി ബന്ധുക്കളും നാട്ടുകാരും അഗ്നിശമനസേനയും പൊലീസും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ മോശമായതോടെ സന്ധ്യയോടെ തിരച്ചില്‍ നിര്‍ത്തിവെച്ചു.
മാനന്തവാടി ഹില്‍ബ്ലൂംസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സാറയാണ് മാതാവ്. സഹോദരങ്ങള്‍: സിറാജ്, സീനത്ത്, ഷംസീന.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment