കാസര്‍കോട്:[www.malabarflash.com] പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കാസര്‍കോട് ജില്ലക്ക് ഒരു മന്ത്രി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് മികച്ച വിജയം നേടിയ സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനടക്കം നാലു പേരുടെ ലിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു.
കാസര്‍കോട് പെരുമ്പള സ്വദേശിയായ ചന്ദ്രശേഖരന്‍ എ ഐ വൈ എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. കാസര്‍കോട് ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭ പരിപാടികളില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം ഗ്രാമവികസന ബോര്‍ഡംഗം, കേരള അഗ്രൊ മെഷിനറീസ് കോര്‍പറേഷന്‍ (കാംകോ) ഡയറക്ടര്‍, കെ എസ് ആര്‍ ടി സി സ്‌റേജ് പുനര്‍നിര്‍ണയ കമ്മറ്റിയംഗം എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. സംസ്ഥാന ലാന്‍ഡ് റിഫോംസ് റിവ്യൂ കമ്മറ്റിയംഗം, ബി എസ് എന്‍ എല്‍ കണ്ണൂര്‍ എസ് എസ് എ അഡൈ്വസറി കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. 2005 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ് ചന്ദ്രശേഖരന്‍.
സൗമ്യനായ കമ്യൂണിസ്റ്റുകാരനായ ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദ വലയമാണ് ജില്ലയ്ക്കകത്തും പുറത്തും ഉണ്ടാക്കിയിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തൃശൂരിലെ എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍, ചേര്‍ത്തലയില്‍ നിന്ന് വിരമിച്ച പി. തിലോത്തമന്‍, പുനലൂര്‍ എം.എല്‍.എ ജയരാജ് എന്നിവരാണ് സി.പി.ഐയുടെ മറ്റു മന്ത്രിമാര്‍. ചിറയിന്‍കീഴ് എം.ല്‍.എ വി. ശശിയെ ഡെപ്യൂട്ടി സ്പീക്കറായി പാര്‍ട്ടി തിരഞ്ഞെടുത്തു. സി.പി.ഐ നിയമസഭാ കക്ഷി നേതാവായും ചന്ദ്രശേഖരനെ തിരഞ്ഞെടുത്തു.
നേരത്തെ സി. ദിവാകരനായിരുന്നു നിയമസഭാ കക്ഷി നേതാവ്. മുന്‍ മന്ത്രിമാരായ സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് കരുതിയിരുന്നെങ്കിലും പുതുമുഖങ്ങള്‍ക്കാണ് പാര്‍ട്ടി പ്രാധാന്യം നല്‍കിയത്.
2006ലും പുതുമുഖങ്ങള്‍ക്കായിരുന്നു പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരുന്നതെന്ന് പാര്‍ട്ടി തീരുമാനം വിശദീകരിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് ചേര്‍ന്നാണ് ചര്‍ച്ച തുടങ്ങിയത്. നേരത്തെ മന്ത്രിമാരായ രണ്ടു പേരെ ഒഴിവാക്കുന്നതിനെച്ചൊല്ലി അഭിപ്രായ ഭിന്നത ഉണ്ടായപ്പോള്‍ ആറു പേരുടെ ലിസ്റ്റ് സംസ്ഥാന കൗണ്‍സിലിന്റെ മുന്നില്‍ വെക്കുകയായിരുന്നു. ഇതില്‍ നാല് പേരെയാണ് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചത്.
സൗമ്യനായ കമ്യൂണിസ്റ്റുകാരനായ ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദ വലയമാണ് ജില്ലയ്ക്കകത്തും പുറത്തും ഉണ്ടാക്കിയിട്ടുള്ളത്.
പെരുമ്പളയിലെ 'പാര്‍വ്വതി'യിലെ പരേതരായ പി കുഞ്ഞിരാമന്‍ നായരുടെയും ഇ പാര്‍വതിയമ്മയുടെയും മകനാണ് 66 കാരനായ ചന്ദ്രശേഖരന്‍.
എ ഐ വൈ എഫ് കാസര്‍കോട് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സി പി ഐ താലൂക്ക് കമ്മറ്റിയംഗം, കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം, സംസ്ഥാന കൗസില്‍ അംഗം എന്നീ നിലകളിലേക്കും അദ്ദേഹം ഉയര്‍ന്നുവന്നിരുന്നു.
1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ അസിസ്റ്റന്‍ഡ് സെക്രട്ടറിയായിരുന്നു. 1987 മുതല്‍ ജില്ലാ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ഇ കെ നായരുടെ സഹോദരി പുത്രനാണ് ചന്ദ്രശേഖരന്‍. പാര്‍ടി അംഗമായ സാവിത്രിയാണ് സഹധര്‍മിണി. ഏക മകള്‍ നീലിചന്ദ്രന്‍. മകളും സി പി ഐയുടെ യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1979-85 വരെ ചെമ്മനാട് പഞ്ചായത്തംഗംകൂടിയായിരുന്നു ചന്ദ്രശേഖരന്‍.
കറകളഞ്ഞ പൊതുജീവിതത്തിന് ഉടമയായ ചന്ദ്രേശേഖരന്‍ മന്ത്രിയാകുന്നത് സി പി ഐയ്ക്കും കാസര്‍കോട് ജില്ലയില്‍ ചരിത്ര നിയോഗമാണ്. സി പി ഐയ്ക്ക് സംഘടനാരംഗത്ത് ഉണര്‍വും ആവേശവും പകരുന്നതാണ് ചന്ദ്രശേഖരന്റെ സ്ഥാന ലബ്ധി. പ്രധാന വകുപ്പ്തന്നെ ചന്ദ്രശേഖരനെ തേടിയെത്തുമെന്നാണ് കരുതുന്നത്.
1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ അസിസ്റ്റന്‍ഡ് സെക്രട്ടറിയായിരുന്നു. 1987 മുതല്‍ ജില്ലാ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ഇ കെ നായരുടെ സഹോദരി പുത്രനാണ് ചന്ദ്രശേഖരന്‍. പാര്‍ടി അംഗമായ സാവിത്രിയാണ് സഹധര്‍മിണി. ഏക മകള്‍ നീലിചന്ദ്രന്‍. മകളും സി പി ഐയുടെ യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1979-85 വരെ ചെമ്മനാട് പഞ്ചായത്തംഗംകൂടിയായിരുന്നു ചന്ദ്രശേഖരന്‍.
കറകളഞ്ഞ പൊതുജീവിതത്തിന് ഉടമയായ ചന്ദ്രേശേഖരന്‍ മന്ത്രിയാകുന്നത് സി പി ഐയ്ക്കും കാസര്‍കോട് ജില്ലയില്‍ ചരിത്ര നിയോഗമാണ്. സി പി ഐയ്ക്ക് സംഘടനാരംഗത്ത് ഉണര്‍വും ആവേശവും പകരുന്നതാണ് ചന്ദ്രശേഖരന്റെ സ്ഥാന ലബ്ധി. പ്രധാന വകുപ്പ്തന്നെ ചന്ദ്രശേഖരനെ തേടിയെത്തുമെന്നാണ് കരുതുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment