തൃശൂര്‍:[www.malabarflash.com] 16 കാരിയുടെ ശ്വാസകോശത്തില്‍ മൊബൈല്‍ സിംകാര്‍ഡ് കുടുങ്ങി. മൊബൈല്‍ ഫോണില്‍ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യുന്നതിനിടെ വായില്‍ കടിച്ച്പിടിച്ചിരുന്ന സിംകാര്‍ഡ് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിംകാര്‍ഡ് പുറത്തെടുത്തു.
മുണ്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് അപകടമുണ്ടായത്. വയറിലേക്കാണ് സിംകാര്‍ഡ് ഇറങ്ങിയതെന്ന് കരുതി പഴങ്ങള്‍ കഴിച്ചെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ സിംകാര്‍ഡ് ശ്വാസകോശത്തില്‍ കുടുങ്ങിയതായി സ്ഥിരീകരിച്ചു. ഇ.എന്‍.ടി. വിഭാഗം ഡോക്ടര്‍മാരായ ഡോ. അര്‍ജ്ജുന്‍ ജി. മേനോന്‍, ഡോ. ശ്രീജാരാജ്, അനസ്തറ്റിസ്റ്റ് അരുണ്‍ വര്‍ഗ്ഗീസ് എന്നിവരടങ്ങുന്ന സംഘം ബ്രോങ്കോസ്‌കോപ്പിയിലൂടെ സിംകാര്‍ഡ് പുറത്തെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment