പെരുമ്പാവൂര്‍:[www.malabarflash.com] പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ പിതൃത്വ വിവാദം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ജിഷയുടെ അച്ഛന്‍ പപ്പു. ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് പപ്പു പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ വെള്ളപ്പേപ്പറില്‍ തന്റെ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്ന് പപ്പു പറഞ്ഞു. സര്‍ക്കാരില്‍ നിന്നും സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയതെന്നും വാര്‍ഡ് മെമ്പര്‍ സുനിലും പോലീസുകാരനായ വിനോദും ചേര്‍ന്നാണ് തന്റെ അടുത്ത് വന്നതെന്നും ഒപ്പിട്ട് നല്‍കിയപ്പോള്‍ വാര്‍ഡ് മെമ്പര്‍ ആയിരം രൂപാ നല്‍കിയെന്നും പപ്പു വെളിപ്പെടുത്തി.
പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ചാണ് ജോമോന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ജോമോന്റെ പരാമര്‍ശം തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് റെയ്ഞ്ച് ഐജിക്ക് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്ന് എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ പരാതി നല്‍കിയത് താന്‍ അറിയാതെയാണെന്നണ് ഇപ്പോള്‍ ജിഷയുടെ അച്ഛന്‍ വെളിപ്പെടുത്തിയത്.
പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണ് കൊലപാതകമെന്നും ആരോപിച്ചാണ് ജോമോന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ജോമോന്റെ പരാമര്‍ശം തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് റെയ്ഞ്ച് ഐജിക്ക് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്ന് എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ പരാതി നല്‍കിയത് താന്‍ അറിയാതെയാണെന്നണ് ഇപ്പോള്‍ ജിഷയുടെ അച്ഛന്‍ വെളിപ്പെടുത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment