Latest News

മലയോരത്തെ ഇളക്കിമറിച്ച് ഇ ചന്ദ്രശേഖരന്റെ പര്യടനം

രാജപുരം:[www.malabarflash.com] മലയോരത്തെ ഇളക്കിമറിച്ച് കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്റെ പര്യടനം. വന്‍ ജനപങ്കാളിത്തമാണ് ഓരോ കേന്ദ്രത്തിലും.

വെയിലിന്റെ കാഠിന്യം വകവയ്ക്കാതെ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഓരോ കേന്ദ്രത്തിലുമെത്തുന്നു. 

തിങ്കളാഴ്ച അരിമ്പ്യ, നാണംകുടല്‍, ഒരള, വണ്ണാത്തിക്കാനം, കോട്ടക്കുന്ന്, അയ്യങ്കാവ്, പാലച്ചുരംതട്ട്, എരുമക്കുളം, മേക്കോടം, ആലടുക്കം, ചെന്തളം, നായ്ക്കയം, അട്ടേങ്ങാനം, ഏഴാംമൈല്‍, മൊയോലം, കുറ്റിയടുക്കം, ആനക്കുഴി, കല്ലുവളപ്പ്, ലാലൂര്‍, മണ്ടേങ്ങാനം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. 

വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ എ കെ നാരായണന്‍, ടി കോരന്‍, എം വി കൃഷ്ണന്‍, ടി കെ രവി, എം കുമാരന്‍, ഒക്ലാവ് കൃഷ്ണന്‍, ഷാലു മാത്യു, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി ശാന്തകുമാരി, കെ എസ് കുര്യാക്കോസ്, എം ഹസിനാര്‍ എന്നിവര്‍ സംസാരിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.