കൊല്ലം:[www.malabarflash.com]കെ. പി. സി. സി എക്‌സിക്യൂട്ടിവ് അംഗവും സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് വനിതാ നേതാവുമായ ഷാഹിദാ കമാല്‍ സി പി എമ്മില്‍ ചേര്‍ന്നു. ഞായറാഴ്ച ചവറയില്‍ നടന്ന സി പി എം ചടങ്ങില്‍ ഷാഹിദാ കമാല്‍ സംബന്ധിച്ചു.
ഏറെ കാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അവര്‍. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംബന്ധിച്ച തരിഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഷാഹിദാ കമാല്‍ സി പി എമ്മില്‍ ചേര്‍ന്നതായി പ്രഖ്യാപനമുണ്ടായത്. കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി പി രാമഭദ്രനും സി പി എമ്മില്‍ ചേര്‍ന്നു.
2009ല്‍ കാസര്‍കോട് ലോക്‌സഭാ നിയോജക മണ്ഡലത്തില്‍ പി കരുണാകരനെതിരെ മത്സരിച്ചത് ഷാഹിദാ കമാലായിരുന്നു. കോണ്‍ഗ്രസില്‍ വനിതാ പ്രാധാന്യം കുറയുന്നതിനെതിരെ നിരന്തരം പാര്‍ട്ടിക്കുള്ളില്‍ പൊരുതുന്നതിനിടയിലാണ് ഷാഹിദ സി പി എമ്മില്‍ ചേരാന്‍ തീരുമാനിച്ചത്.ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായിട്ടു പോലും ഷാഹിദാ കമാലിന് സീറ്റ് നല്‍കിയിരുന്നില്ല. ഈ വിഷയത്തില്‍ പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ച് ഷാഹിദ രംഗത്തു വന്നിരുന്നു.
പത്താനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷിനെതിരെ ഷാഹിദ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗണേഷ് കുമാറിനെതിരെ ജഗദീഷ് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയായിരുന്നു ഷാഹിദ രോഷം പ്രകടിപ്പിച്ചത്. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഷാഹിദ നേരത്തെ പറഞ്ഞിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment