Latest News

അഞ്ഞൂറിന്റെ ബാക്കി നല്‍കാതെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ ഒളിച്ചുകളി; യാത്രക്കാര്‍ പെരുവഴിയില്‍


കടുത്തുരുത്തി: [www.malabarflash.com] യാത്രക്കാരന് ബാക്കി നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ വിസമ്മതിച്ചതോടെ മറ്റ് യാത്രക്കാര്‍ പെരുവഴിയിലായി. കോട്ടയം-എറണാകുളം റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. കോട്ടയത്ത് നിന്ന് കയറിയ പെയ്ന്റിംഗ് തൊഴിലാളിയായ അനീഷിനാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറില്‍ നിന്നും ദുരനുഭവമുണ്ടായത്.
കടുത്തുരുത്തിയില്‍ ഇറങ്ങേണ്ട അനീഷ് അഞ്ചൂറ് രൂപയാണ് കണ്ടക്ടര്‍ക്ക് നല്‍കിയത്. ടിക്കറ്റ് തുകയായ 29 രൂപ കഴിഞ്ഞ് അനീഷിന് കണ്ടക്ടര്‍ 71 രൂപ നല്‍കി. ഇറങ്ങാന്‍ നേരം ബാക്കി നാനൂറ് രൂപ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ബാക്കി ചോദിച്ച അനീഷിനോട് കണ്ടക്ടര്‍ വളരെ മോശം ഭാഷയിലാണ് പെരുമാറിയത്. അനീഷ് നല്‍കിയത് നൂറ് രൂപയാണെന്ന് തര്‍ക്കിച്ച കണ്ടക്ടര്‍ ബസിന്റെ ട്രിപ്പ് അവസാനിക്കുന്ന വൈറ്റില വരെ എത്തിയാല്‍ കളക്ഷന്‍ എണ്ണി നോക്കിയ ശേഷം ഇക്കാര്യം വ്യക്തമാക്കാമെന്ന നിലപാട് സ്വീകരിച്ചു.
ഇതോടെ മറ്റ് യാത്രക്കാര്‍ ഇടപെടുകയും പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ കളക്ഷന്‍ എണ്ണിയപ്പോള്‍ അധിക തുക കണ്ടെത്തുകയും അനീഷ് നല്‍കിയത് അഞ്ഞൂറ് രൂപ തന്നെയെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് അനീഷിന് ബാക്കി തുക നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കണ്ടക്ടര്‍ക്കെതിരെ കേസെടുത്തിട്ടില്ല

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.