കാറുമായി കറങ്ങവെ ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയില്‍-നിലമ്പൂര്‍ റോഡില്‍ മൂലേപ്പാടത്ത് വെച്ച് ഇവര്‍ അപകടത്തില്‍പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലറിയിക്കുകയായിരുന്നു.
നിലമ്പൂര്‍ എസ്.ഐയും സംഘവും ചോദ്യം ചെയ്തപ്പോള്‍ കാറിന്‍െറ രേഖകള്‍ ഹാജരാക്കാനായില്ളെന്ന് മാത്രമല്ല, സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ബംഗളൂരുവില്‍ നിന്ന് ആറുമാസം മുമ്പ് മോഷ്ടിച്ചതാണെന്നും കണ്ടത്തെി.
കമിതാക്കളായ നിപുനും യുവതിയും ദിവസങ്ങളായി ഈ കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. നിപുന്‍െറ സുഹൃത്താണ് സ്വാലിഹ്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിപുന്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പുലര്‍ച്ചെ 4.15 ഓടെ ബാത്ത്റൂമില്‍ കയറിയ പ്രതി ഇതിനുള്ളിലെ എക്സോസ്റ്റ് ഫാന്‍ അഴിച്ചെടുത്ത ശേഷം ഇതുവഴി രക്ഷപ്പെടുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലത്തെി.Keywords: Malappuram, Kerala, Robbery, Arrested, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment