പൊതു ജനങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ തയ്യാറായതെന്ന് വിഷ്ണു വ്യക്തമാക്കി. പ്രകൃതിക്ഷോഭങ്ങള്‍ കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലം കളക്ട്രേറ്റില്‍ ബോംബ് സ്ഫാടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും സ്ഥലം എംഎല്‍എയെ കണ്ടില്ല. മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടിയിലും എംഎല്‍എയെ കണ്ടില്ല. ഇതൊക്കെയാണ് എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment