Latest News

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു


ലണ്ടൻ: [www.malabarflash.com] യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു. ഒക്ടോബറോടെ സ്ഥാനമൊഴിയുമെന്ന് കാമറൺ അറിയിച്ചു. രാജ്യത്തിനു പുതിയ നേതൃത്വം വരേണ്ട സമയമെത്തി. രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു തന്നെയാണ് ആഗ്രഹം. എന്നാൽ ബ്രിട്ടീഷ് ജനതയുടെ വിധി ബഹുമാനിക്കുന്നു. ഈ രാജ്യത്തെ താൻ സ്നേഹിക്കുന്നു. രാജ്യത്തെ സേവിച്ചതിൽ അഭിമാനിക്കുന്നതായും കാമറൺ രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് അറിയിച്ചു.
1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52% വോട്ടർമാർ (17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48% (16,141241) വോട്ടർമാരാണ്. 4.64 കോടി വോട്ടർമാരിൽ 71.8% പേരാണ് ഹിതപരിശോധനയിൽ വോട്ടു രേഖപ്പെടുത്തിയത്.
രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും ലോക നേതാക്കളുടെയും സഖ്യരാഷ്ട്രങ്ങളുടെയും ആഹ്വാനം തള്ളിക്കളഞ്ഞാണ് ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ യൂണിയനിൽ നിലനിർത്താൻ പ്രധാനമന്ത്രി ഡേവിഡ് കാമറണ് പരമാവധി പരിശ്രമിച്ചിരുന്നു.

Keywords: David Cameron, World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.