മഞ്ചേശ്വരം:[www.malabarflash.com] വിനോദസഞ്ചാരത്തിനു പുറപ്പെട്ട കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉപ്പള മഞ്ചേശ്വരം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. ആറു പേരെ ഗുരുതര പരിക്കുകളോടെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉപ്പള ഹീറോ സ്ട്രീറ്റിലെ ഖാദറിന്റെ മകനും മംഗളൂരു കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ മുന്‍സാര്‍ (21) കുഞ്ചത്തൂര്‍ സ്വദേശി മുഹമ്മദിന്റെ മകനും ഡിഗ്രി വിദ്യാര്‍ഥിയുമായ ഫര്‍ഹാന്‍ (21) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശിയപാതയിലാണ് അപകടം നടന്നത്. ഉപ്പള, മഞ്ചേശ്വരം സ്വദേശികളായ മംഗളൂരിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊച്ചിയിലേക്ക് വിനോദ സഞ്ചാരത്തിന് പോകാനായി മംഗളൂരിലെ സുഹൃത്തുക്കളെ കൂട്ടി കൊണ്ട് വരുന്നതിനിടയില്‍ കുഞ്ചത്തൂരിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച ഫോര്‍ച്ചുണര്‍ കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
അപകടത്തില്‍ മുന്‍സാര്‍ തത്സമയം മരണപ്പെടുകയായിരുന്നു. ഫര്‍ഹാന്‍ വ്യാഴാഴ്ച്ച രാവിലെ ഏഴു മണിയോടെ മംഗളൂരു ആശുപത്രിയില്‍ വെച്ചാണ് മരണത്തിനു കീഴടങ്ങിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment