പെരുമ്പാവൂര്‍:[www.malabarflash.com] ജിഷയെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് പ്രതി അമി ഉല്‍ ഇസ്‌ലാം ധരിച്ചിരുന്ന വസ്ത്രവുമാണ് കണ്ടെത്തിയത്. കത്തിയില്‍ രക്തംപുരണ്ട നിലയിലായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപടിയില്‍നിന്നാണ് ഇവ ലഭിച്ചത്. പ്രതി താമസിച്ചിരുന്നത് ഇവിടെയായിരുന്നു. അമി ഉല്ലിന്റെ ഒരു ബന്ധുവിനെയും ഇവിടെ നിന്നു പിടികൂടിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്നാണ് പ്രതി അമി ഉല്‍ ഇസ്‌ലാമിനെ പിടികൂടിയത്. ഡിഎന്‍എ പരിശോധനാഫലത്തില്‍നിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സുഹൃത്തുക്കള്‍ വഴിയും നടത്തിയ അന്വേഷണമാണ് അമി ഉല്‍ ഇസ്‌ലാമിലേക്ക് എത്തിച്ചത്. അറസ്റ്റിലായ അമി ഉല്‍ ഇസ്‌ലാം ആദ്യമൊന്നും കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment