Latest News

പിറന്നുവീണ കുഞ്ഞിനെ പലതവണ നിലത്തടിച്ചാണ് കൊന്നതെന്ന് അമ്മയുടെ കുറ്റസമ്മതം

മാവേലിക്കര:[www.malabarflash.com] മാവേലിക്കര അറനൂറ്റിമംഗലത്ത് കഴിഞ്ഞ ദിവസം മരിച്ച നവജാതശിശുവിനെ തറയില്‍ അടിച്ചാണു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും എല്ലുകള്‍ നുറുങ്ങുകയും രക്തം കെട്ടിക്കിടക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിനെ തറയില്‍ അടിച്ചാണ് കൊന്നതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയില്‍ കണെ്ടത്തുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.

ബുധനാഴ്ച രാവിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയച്ചതിനെ ത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തുമ്പോഴാണു യുവതി പ്രസവിച്ച വിവരം അറിയുന്നത്. കുഞ്ഞിനെ മരിച്ച നിലയില്‍ കണെ്ടത്തുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിവരം പോലീസിലറിയിച്ച് ഇവരെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. മുപ്പത്തിമൂന്നുകാരിയായ യുവതിക്ക് അഞ്ചും നാലും വയസുള്ള രണ്ടു കുട്ടിള്‍കൂടിയുണ്ട്. കുട്ടികള്‍ രണ്ടുപേരും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.