Latest News

ചെമ്പിരിക്ക ഖാസിയുടെ മരണം: സെപ്റ്റംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കൊച്ചി:[www.malabarflash.com] ചെമ്പിരിക്ക മംഗലാപുരം ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം.

കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്തി മരണവുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ അന്തിമ നിലപാടിലെത്താനാണ് സി.ബി.ഐക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മേയ് 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കാത്തതിനെത്തുടര്‍ന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്.
കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഖാസിയുടേത് ആത്മഹത്യയായിരുന്നുവെന്ന സി.ബി.ഐ റിപ്പോര്‍ട്ട് മടക്കിയാണ് നേരത്തേ സി.ജെ.എം കോടതി കൂടുതല്‍ അന്വേഷണം നടത്തി അന്തിമ നിഗമനത്തിലെത്താന്‍ നിര്‍ദേശിച്ചത്.

തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ പുതിയ സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും റിപ്പോര്‍ട്ട് നല്‍കിയില്ല.

2010 ഫെബ്രവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. പൂര്‍ണമായും മതപരമായ ജീവിതം നയിക്കുന്ന ഖാസി ആത്മഹത്യ ചെയ്യില്ലെന്ന് മകന്‍ നല്‍കിയ ഹരജിയിലെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി ശാസ്ത്രീയ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

അതേ സമയം ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളും വിശ്വാസികളും പറയുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്വേഷണ സംഘം കേസന്വേഷണം വഴിതെററിക്കുകയായിരുന്നു. ഖാസിയുടെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിററിയും കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം 50 ദിവസത്തിലധികമായി.
വിശുദ്ധ റംസാനില്‍ കോരിച്ചൊരിയുന്ന മഴയത്തും ഒരു മഹാ പണ്ഡിതന്റെ കൊലയാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി നടക്കുന്ന സമരത്തോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിച്ച് നടക്കുമ്പോഴും, സമുദായ സംഘടനകളും മഹല്ല് കമ്മിററികളും, സാംസ്‌കാരിക സംഘടനകളും ഐക്യദാര്‍ഡ്യവുമായി ദിവസവും സമര പന്തലില്‍ എത്തുന്നുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.