Latest News

സൗദിയിൽ ഒരൊറ്റ ദിവസം 14 പേരുടെ വധശിക്ഷ നടപ്പാക്കി


[www.malabarflash.com]  സൗദിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 14 പേരുടെ വധ ശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യായ ഖാത്തിഫിൽ പൊലീസ് ആക്രമണ കേസിലെ പ്രതികൾക്കായിരുന്നു വധശിക്ഷ.​ മറ്റ് ഒൻപത് പ്രതികളെ മൂന്ന് മുതൽ 15 വർഷം വരെ തടവിനും ശിക്ഷിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി. 
ആയുധങ്ങളുമേന്തിയായിരുന്നു പ്രതികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. 2011–14 വർഷങ്ങളിൽ ഗവൺമെൻറിനെതിരെ നടത്തിയ പ്രതിഷേധനത്തിനിടെയുണ്ടായ ആക്രമണത്തിൽ ഒട്ടേറെ പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി 24 പേർ ഇൗ കേസിൽ തടവിലായിരുന്നു. അൽ അറേബ്യ ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ സൗദി നീതിന്യായ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.