Latest News

അന്ധ വിദ്യാർത്ഥികൾക്ക് സാന്ത്വനം പകർന്ന് ദുബൈ കാസർകോട് ജില്ലാ കെ എം സി സിയുടെ സഹായധനം

കാസർകോട്:[www.malabarflash.com] വിദ്യാനഗറിലെ അന്ധ വിദ്യാലയത്തിലെ ഖുർആൻ പഠിതാക്കളായ വിദ്യാർത്ഥികൾക്ക് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് സിറ്റി ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാന്ത്വന സഹായധന വിതരണ ചടങ്ങ് വേറിട്ട കാഴ്ചയായി.

കാഴ്ച ശക്തിയില്ലാതെ ദുരിതമനുഭവിക്കുന്ന മുപ്പതോളം വരുന്ന ഖുർആൻ പഠിതരടക്കമുള്ളവർക്ക് ഇത് നാലാം വർഷമാണ് ജില്ലാ കെ എം സി സി സഹായവുമായി എത്തുന്നത്.

ശാരീരിക വൈകല്യത്താൽ പിന്നിലായിപ്പോയ വിദ്യാർത്ഥികൾ പഠിച്ചും അറിഞ്ഞും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്ന് വരാനുള്ള വഴി തേടുമ്പോൾ, അവർക്ക് സഹായകരമായി രംഗത്തെത്തിയ ജില്ലാ കെ എം സി സി സിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുള്ള പറഞ്ഞു.

ദുബൈ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അദ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്യക്ഷൻ സി ടി അഹമ്മദലി,ജില്ലാ ജനറൽ സെക്രട്ടറി എം സി ഖമറുദ്ധീൻ, ട്രഷറർ എ അബ്ദുൽ റഹിമാൻ, യൂത്ത് ലീഗ് സംസ്ഥാന ഉപാദ്യക്ഷത അബ്ദുള്ളക്കുത്തി ചെർക്കള, അസ്സബാഹ് ജില്ലാ ട്രഷറർ എൻ എ അബൂബക്കർ, ദുബൈ കെ എം സി സി ജില്ലാ ട്രഷറർ മുനീർ പി ചെർക്കളം,ജിദ്ധാ കെ എം സി സി നേതാവ് അൻവർ ചേരങ്കൈ, എം എസ് എഫ് ജില്ലാ പ്രസിഡന്റ ഹാഷിം ബംബ്രാണി, ബി കെ അബ്ദുൽ സമദ്, ഖ്വാദിർ ബെണ്ടിച്ചാൽ, ലത്തീഫ് മoത്തിൽ, അബൂബക്കർ മാസ്റ്റർ പ്രസംഗിച്ചു.ഹസൈനാർ ബീജന്തടുക്കം നന്ദി പറഞ്ഞു.

ദൂബൈ കാസർകോട് ജില്ലാ കെ എം സി സി യുടെ നേതൃത്വത്തിൽ റമളാൻ റിലീഫീന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതു ഇടങ്ങൾ, കേന്ദ്രീകരിച്ച് ദാഹജലം എന്ന പേരിൽ വാട്ടർ കൂളറുകൾ, അഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വൃക്ക രോഗികൾക്ക് ഡയലാസ് സൗകര്യങ്ങൾ, യത്തീംഘാനകൾക്കുള്ള സഹായം, എം എസ് എഫ് മെസ്റ്റ് പരീക്ഷാ വിജയികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ ചെറിയ പെരുന്നാളിന് ശേഷം നടപ്പിലാക്കുമെന്ന് ജില്ല കെ എം സി സി നേതാക്കൾ അറിയിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.