Latest News

കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു; കുമ്പളയില്‍ അന്യ സംസ്ഥാനക്കാരുടെ വിവര ശേഖരണം തുടങ്ങി


കുമ്പള: [www.malabarflash.com] അക്രമങ്ങളും കവര്‍ച്ചകളും മറ്റ്‌ കുറ്റ കൃത്യങ്ങളും വര്‍ദ്ധിച്ചതോടെ കുമ്പള പോ ലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി. ജില്ലാ പോലീസ്‌ ചീഫിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ്‌ കുമ്പള പോലീസിന്റെ നടപടി ആരംഭിച്ചത്‌.
സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്യ സംസ്ഥാനക്കാരുടെ പേര്‌, വിലാസം, ഫോണ്‍നമ്പര്‍, തൊഴിലുടമയുടെ പേരും വിലാസവും, ജോലി സംബന്ധമായ വിവരങ്ങളുമാണ്‌ പൊലീസ്‌ ശേഖരിക്കുന്നത്‌. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ശേഖരിക്കുന്നുണ്ട്‌. കുമ്പള സ്റ്റേഷന്‍ പരിധിയിലുള്ള ഹോട്ടലുകള്‍, ചെങ്കല്‍ ക്വാറി, നിര്‍മ്മാണ മേഖല തുടങ്ങിയ തൊഴിലിടങ്ങളില്‍ നൂറുകണക്കിന്‌ അന്യ സംസ്ഥാന തൊഴിലാളികളാണുള്ളത്‌.നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ്‌ ഇവരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. കുറ്റകൃത്യം നടത്തി മുങ്ങുന്ന ഇവരെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തത്‌ കേസന്വേഷണത്തെയും ബാധിക്കുന്നുണ്ട്‌.
മറ്റ്‌ ജോലികളൊന്നും ഇല്ലാതെ ചില അന്യ സംസ്ഥാനക്കാര്‍ കുമ്പളയില്‍ മഡ്‌ക ചൂതാട്ടത്തിലേര്‍പ്പെട്ടതായും പോ ലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ താമസക്കാരുടെ കൃത്യമായ വിവരങ്ങള്‍ പോലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. വീഴ്‌ച വരുത്തുന്ന കെട്ടിട ഉടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ്‌ പറഞ്ഞു.
Keywords: Police, Kasaragod, Kumbala, Interstate Workers, Malayalam News, Malabar News

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.