Latest News

ഒരു മാസം മുന്‍പ് ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പടന്നയിലെ രണ്ട് പേരെ കാണാതായി പരാതി

ചന്തേര:(കാസര്‍കോട്):[www.malabarflash.com]  കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്ന് കാണാതായ 15 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ പടന്നയില്‍ നിന്ന് വീണ്ടും രണ്ട് പേരെ കാണാതായി പരാതി.

കാസര്‍കോട് പടന്നയില്‍ നിന്നുള്ള മുഹമ്മദ് സാജിദ്, മുര്‍ഷിദ് എന്നിവരെ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കല്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പടന്ന കാവുംതല സ്വദേശികളായ രണ്ട് പേരെയാണ് കാണാതായിരിക്കുന്നത്. ഒരു മാസം മുന്‍പ് ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ഇവര്‍ മുംബൈയില്‍ ഇറങ്ങിയ ശേഷം വീട്ടുകാരെ വിളിച്ചിരുന്നു. കാസര്‍കോട് സ്വദേശികളായ ചിലര്‍ നടത്തുന്ന ഒരു മതപഠന ക്ലാസ്സില്‍ അഞ്ച് ദിവസം പങ്കെടുത്ത ശേഷം തങ്ങള്‍ നാട്ടിലേക്ക് വരുമെന്നായിരുന്നു അന്ന് പറഞ്ഞത്. ഇതിനു ശേഷം ഇവരെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരമില്ല.

കഴിഞ്ഞ ആറു മാസത്തോളമായി വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഇവരുടെ സംസാര രീതിയിൽ മാറ്റങ്ങളുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നുണ്ട്. സാധാരണയായി കോഴിക്കോട് വിമാനമിറങ്ങുന്ന ഇവര്‍ ഇക്കുറി മുംബൈയില്‍ ഇറങ്ങിയതും മതപഠനക്ലാസ്സ് പോയ ശേഷം കാണാതാവുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ പോലീസിനെ സമീപിച്ചത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.