File Photo |
കൊല്ലം: [www.malabarflash.com]നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. കുഴിത്തറ സ്വദേശികളായ ക്രിസ്റ്റഫർ(32), ഡാനി(40) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ നീണ്ടകുളങ്ങരയിലെ ശക്തികുളങ്ങര പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രാവിലെ ശക്തമായ തിരയിൽ വള്ളം ഒഴുകി നടക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് അപകട വിവരം നീണ്ടകരപോലീസിനെ അറിയിച്ചത്. എന്നാൽ അപടവിവരമറിഞ്ഞയുടനെ പോലീസോ തീര ദേശസേനാ അധികൃതരോ സ്ഥലത്തെത്തതാണ് രണ്ട് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നു. അപകട വിവരം അറിയിച്ച് ഏറെ സമയത്തേക്ക് അധികൃതർ ആരും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാരാണ് ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അപകടത്തിൽ പെട്ടവരെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ മാത്രമേ രക്ഷിക്കാൻകഴിഞ്ഞുള്ളൂ. രക്ഷാപ്രവർത്തനത്തിന് ബന്ധപ്പെട്ടവർ എത്താത്തിനെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നില നിൽക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment