Latest News

പൊയ്‌നാച്ചി ദന്തല്‍ കോളേജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; 4 പോലീസുകാര്‍ക്ക് പരിക്ക്

പൊയ്‌നാച്ചി: [www.malabarflash.com] കേരളത്തിലെ ഐഎസ് സാന്നിധ്യവും ലൗജിഹാദും ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പൊയ്‌നാച്ചി ദന്തല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എ എസ് ഐ എം അശോകന്‍, കോഴിക്കോട് എ ആര്‍ ക്യാമ്പിലെ പോലീസുകാരായ കെ കെ ബരീഷ്, എം അഭി ഷിനാന്‍, വി ടി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മാര്‍ച്ചിനിടയില്‍ വലിയ സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്നു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സന്നാഹമാണ് കോളേജിനു മുന്നില്‍ ഒരുക്കിയത്.


യുവമോര്‍ച്ചാ മാര്‍ച്ചില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. ഇതേ ആവശ്യം ഉന്നയിച്ച് എ.ബി.വി.പി പ്രവര്‍ത്തകരും പൊയ്‌നാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

മാര്‍ച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഐഎസിന് പിന്തുണയുമായി മുസ്ലിം ലീഗ് സി പി എം നേതൃത്വങ്ങള്‍ തന്നെ രംഗത്ത് വന്നത് ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായം മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നുവെന്ന തരത്തില്‍ വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് സി പി എമ്മും ലീഗും നടത്തുന്നത്. തീവ്രവാദത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ രണ്ടുപേരും കൈക്കൊള്ളുന്നത്. തീവ്രവാദികള്‍ ചെയ്യുന്നത് പോലെ തന്നെ സമൂഹത്തിന് ആപല്‍ക്കരമാണ് അവരെ പിന്തുയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, പി ആര്‍ സുനില്‍, കീര്‍ത്തന്‍ കുഡ്‌ലു, രാജേഷ് കൈന്താര്‍, സുഭീഷ് തുടങ്ങിയവര്‍ സംസാരിച്ചു.













Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.