Latest News

മങ്കട സദാചാരക്കൊല; രണ്ട് പേര്‍കൂടി അറസ്റ്റില്‍


മലപ്പുറം: [www.malabarflash.com] മങ്കടയില്‍ യുവാവിനെ സദാചാര ഗുണ്ടകള്‍ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍കൂടി പൊലീസ് പിടിയിലായി. അമ്പലപ്പടി അബ്ദുള്‍ നാസര്‍, പറമ്പത്ത് മന്‍സൂര്‍ എന്നിവരാണ് പോലീസ് പിടിയിലായത് പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന സക്കീര്‍, സുഹൈല്‍ എന്നിവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പിടിയിലായ അബ്ദുള്‍ നാസര്‍, ശറഫുദ്ദീന്‍, ഷഫീക്ക്, ഗഫൂര്‍ എന്നിവരെയാണ് കോടതി നേരത്തെ റിമാന്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. രാത്രിയില്‍ ഒരു വീടിന് സമീപം കണ്ട നസീറിനെ സദാചാര ഗുണ്ടകള്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ സാരമായ പരുക്കേറ്റ ഇയാളെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തലയ്‌ക്കേറ്റ മാരകമായ പരിക്കിനെ തുടര്‍ന്ന് നസീര്‍ മരണമടയുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.