[www.malabarflash.com] ഭാര്യയായാലും, കാമുകിയായാലും, പറയുന്ന ചില കാര്യങ്ങള്‍ പുരുഷന്‍മാര്‍ക്ക് അസഹനീയമായി തോന്നാം. ഇവിടെയിതാ, ഒരു പുരുഷന്‍, തന്റെ പ്രിയപ്പെട്ടവളില്‍നിന്ന് രണ്ടാമതൊരിക്കല്‍ കേള്‍ക്കാന്‍ ഇഷ്‌ടപ്പെടാത്ത 8 കാര്യങ്ങള്‍...
1, എനിക്ക് വണ്ണം കൂടിയെന്ന് നിനക്ക് തോന്നുന്നോ?
സാധാരണഗതിയില്‍ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരാണ് കൂടുതല്‍ പുരുഷന്‍മാരും. ഇത്തരമൊരു കാര്യത്തില്‍ സ്‌ത്രീകളോട് വാദിച്ചുജയിക്കാനാകില്ല എന്നതുതന്നെയാണ് പ്രധാന കാരണം.
2, നിന്നെ ആരാണ് വിളിച്ചത്?
ഫോണില്‍ ആരോടെങ്കിലും സംസാരിച്ചാല്‍, ഭാര്യയ്‌ക്ക് സംശയമായി. ആരാണ് വിളിച്ചതെന്ന് അറിയണം. എന്നാല്‍ ഈ ചോദ്യം പുരുഷന്‍മാര്‍ ഒട്ടും ഇഷ്‌ടപ്പെടാത്തതാണ്.
3, നിങ്ങള്‍ സുഹൃത്തിന്റെ കൂടെ വീണ്ടും കറങ്ങാന്‍ പോയോ?
ഈ ചോദ്യം തുടരെ ഇങ്ങനെ കേള്‍ക്കുമ്പോള്‍, വീണ്ടും സുഹൃത്തിന്റെ കൂടെ പോകാനാണ് പുരുഷന്‍മാര്‍ക്ക് തോന്നുക. ഇതേപോലെയാണ് നിങ്ങള്‍ ഇപ്പോഴും ക്രിക്കറ്റ് കാണുകയാണോയെന്ന ഭാര്യയുടെ ചോദ്യവും പുരുഷന്‍മാരില്‍ അലോസരമുണ്ടാക്കുന്നത്.
4, ഞാന്‍ ഒരു മിനിട്ടിനുള്ളില്‍ റെഡി ആകാം-
പുറത്തേക്ക് എവിടെയെങ്കിലും പോകാന്‍ ഇറങ്ങുമ്പോഴും ഭാര്യയുടെ ഒരുക്കം തീരില്ല. ഇടയ്‌ക്കിടെ ഞാന്‍ ഇപ്പോ വരാം, ഒരു മിനിട്ടിനുള്ളില്‍ റെഡി ആകാം- ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ഏറെനേരം കഴിഞ്ഞാകും റെഡി ആയി വരുക.
5, നീ കുറച്ചുകൂടി നന്നായി വസ്‌ത്രം ധരിച്ചു നടക്കണം-
ഭര്‍ത്താവ് എങ്ങനെയൊക്കെ വസ്‌ത്രം ധരിച്ചാലും ഭാര്യയ്‌ക്ക് ഒരു തൃപ്‌തി വരില്ല. നീ കുറച്ചുകൂടി നന്നായി വസ്‌ത്രം ധരിച്ചു നടക്കണം എന്ന ഇടയ്ക്കിടെ പറയുന്നത് ഭര്‍ത്താവിന് അത്ര ഇഷ്‌ടമുള്ള കാര്യമല്ല.
6, എല്ലാവര്‍ക്കും അറിയാം നീ വെറുമൊരു...!
നീ വെറുമൊരു പാവമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഇങ്ങനെ തുടര്‍ച്ചയായി ഭാര്യ പറഞ്ഞാല്‍ ഒരു പുരുഷനും അത് ഇഷ്‌ടപ്പെടില്ല.
7, നീ എന്നെ മനസിലാക്കുന്നില്ല
ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നത്തിന് വഴക്കുണ്ടാകുമ്പോള്‍, മുകളിലെ വാചകം കേള്‍ക്കാന്‍ ഒരു ഭര്‍ത്താവും ഇഷ്‌ടപ്പെടുന്നില്ല.
8, ഈയിടെയായി ഭക്ഷണം കഴിപ്പ് കുറച്ച് കൂടുതലാണ്...!
ഭക്ഷണം കഴിക്കുമ്പോള്‍, നിയന്ത്രണവുമായി ഭാര്യ വരുന്നത് ചിലര്‍ക്കെങ്കിലും ഇഷ്‌ടമില്ലാത്ത കാര്യമാണ്.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം
Keywords: Life News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment