സ്‌കൂള്‍ പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്ന വാഡി സ്വദേശിയായ പെണ്‍കുട്ടി സമീപവാസിയായ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലാണ് കുട്ടി ഗര്‍ഭിണിയായത്. മകള്‍ ഗര്‍ഭിണിയാണെന്ന് കണ്ട അമ്മ മുക്താബായ് ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത് കുടുംബത്തിന് അപമാനമാകുമെന്ന ഭയമാണ് മുക്താബായിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവം പുറത്തറിയാതിരിക്കാന്‍ മുക്താബായ് മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തോടെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ് വ്യക്തമാക്കി. സമീപവാസികളായ ചിലരാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം പോലീസിന് നല്‍കിയത്. വാഡി സ്റ്റേഷനിലെ വനിതാ എസ് ഐ എസ് കുട്ടേമറ്റെയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.
ചോദ്യം ചെയ്യലില്‍ മുക്താബായ് കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Keywords: Murder, Mather, Daughter, National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment