Latest News

ബലാത്സംഗ കേസ് പിന്‍വലിക്കാത്തതിന് യുവതിയെ പ്രതികള്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി


ഹരിയാന: [www.malabarflash.com] മൂന്ന് വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാത്തതിന് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ റോത്തേക്കിലാണ് സംഭവം. അഞ്ചംഗ സംഘമാണ് ദലിത് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ പകപോക്കലിന്റെ ഭാഗമായി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഇപ്പോള്‍ റോത്തേക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ 2013 ല്‍ ഈ സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് അഞ്ച് പ്രതികളും. ഇവര്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയേയും വീട്ടുകാരേയും സമീപിച്ചിരുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കാമെന്നും പ്രതികള്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് കോളേജില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പെണ്‍കുട്ടി വീട്ടിലേക്ക് വരുന്ന വഴിയില്‍ കാത്തുനിന്നാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. മൂന്ന് പേര്‍ കാറിനുള്ളിലും രണ്ട് പേര്‍ വെളിയിലുമായിട്ടാണ് നിന്നിരുന്നത്. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ സംഘം കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. പ്രതികള്‍ എല്ലാവരും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്.
കേസ് പിന്‍വലിക്കണമെന്നുള്ള പ്രതികളുടെ നിരന്തരമായ ഭീഷണി ഭയന്ന് സ്വദേശമായ ഭിവാനി വിട്ട് റോത്തേക്കിലാണ് താമസം മാറ്റുകയായിരുന്നു വിദ്യാര്‍ത്ഥിനിയും കുടുംബവും. 2013 ലെ സംഭവത്തിന് ശേഷം പ്രതികളില്‍ നിന്നും തങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായാണ് റോത്തേക്കിലേക്ക് താമസം മാറ്റിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.